ഓടുന്ന ട്രെയിനില്‍ നിന്ന് മുഖത്തിടിച്ച് പുറത്തേക്ക് തള്ളിയിട്ട് കവര്‍ച്ച ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയില്‍ ട്രെയിന്‍ യാത്രക്കാരനെ ഓടുന്ന ട്രെയിനില്‍ നിന്ന് മുഖത്തിടിച്ച് പുറത്തേക്ക് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയും കൂട്ടാളിയും പിടിയില്‍. കൊല്ലം സ്വദേശി സുകേഷും സഹായി എബിയുമാണ് അറസ്റ്റിലായത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. അങ്കമാലി കൊരട്ടി സ്വദേശി സുനില്‍ കുമാറിനാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ സാക്ഷികളോ ഇല്ലാത്ത കുറ്റകൃത്യം. റെയില്‍ വേ പൊലീസിന്‍റെയും ആര്‍ പി എഫിന്‍റെയും സംയുക്തമായ പരിശ്രമത്തിനൊടുവില്‍ രണ്ടാഴ്ച ശേഷമാണ് പ്രതികള്‍ പിടിയിലാവുന്നത്. സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ചാര്‍ലിയെന്ന് വിളിക്കുന്ന സുകേഷിലേക്കും സഹായി എബിയിലേക്കുമെത്തിയത്

ഏപ്രില്‍ ആറിന് രാത്രിയോടെ ജോലി കഴിഞ്ഞ് ട്രെയിനില്‍ അങ്കമാലി കൊരട്ടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ആക്രമണത്തിന് ഇരയായ സുനില്‍ കുമാര്‍. ഓടുന്ന ട്രെയിനില്‍ വാതിലിനടുത്ത് നിന്ന സുനില്‍ കുമാറിനരികിലേക്ക് വന്ന സുകേഷ് മാലയില്‍ പിടിചുവലിച്ചു. സുനില്‍ കുമാര്‍ എതിര്‍ത്തതോടെ മൂക്കിലിടിച്ചു. ഇതോടെ രണ്ടുപേരും ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണു. സുനില്‍ കുമാറിന്‍റെ 1.5 പവന്‍റെ മാലയും രണ്ട് മൊബൈല്‍ ഫോണുകളുമായി ട്രാക്കിലൂടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസുകാരെത്തിയാണ് സുനില്‍ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്റ്റേഷനിലെത്തിച്ച പ്രതികളെ തിരിച്ചറിയാനായി സുനില്‍ക്കുമാറിനെയും പോലീസ് വിളിച്ചുവരുത്തിയിരുന്നു. എറണാകുളം ഗുരുവായൂര്‍ പാസഞ്ചറിലായിരുന്നു സംഭവം. കവര്‍ച്ച നടത്തിയ സ്വര്‍ണം എബിയുടെ സഹായത്തോടെ ആലപ്പുഴയിലൊരിടത്ത് വിറ്റു. ഇത് പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....