Saturday, January 4, 2025 3:48 pm

കതിരൂർ മനോജ് വധക്കേസ് പ്രതി സിനിൽ കവർച്ച കേസിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം ​ഗുണ്ടാ നേതാവുമായ തലശ്ശേരി മാലൂര്‍ സ്വദേശി സിനില്‍ കുമാര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. ഇയാള്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. 2019 സെപ്റ്റംബര്‍ 2-ന് കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച്‌ നടന്ന മോഷണ കേസിലാണ് സിനില്‍ പ്രതിയായത്. കതിരൂര്‍ മനോജ് വധ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ സ്വര്‍ണ്ണ വ്യാപാരിയുടെ പണം തട്ടുകയായിരുന്നു.

സ്വര്‍ണ്ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് സിനില്‍ കുമാര്‍ കവര്‍ന്നത്. മഹാരാഷ്‌ട്ര സ്വദേശി കൈലാസ് എന്ന സ്വര്‍ണ്ണ വ്യാപാരിയുടെ പണമാണ് ഇയാള്‍ തട്ടിയെടുത്തത്. ദേശീയ പാതയില്‍ പണം കൊള്ളയടി വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിനിലും സുഹൃത്ത് സുജിത്തും ചേര്‍ന്നാണ്.

ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, നിലമ്പൂരില്‍ നിന്ന് 84 ലക്ഷം രൂപ, കതിരൂരില്‍ നിന്ന് 50 ലക്ഷം എന്നിങ്ങനെ വലിയ കൊള്ള നടത്തിയതും സിനില്‍ അടങ്ങിയ സംഘമാണെന്ന് പോലീസ് പറയുന്നു. ഹവാല പണം ആയതിനാല്‍ കേസ് നല്‍കില്ല എന്ന ധൈര്യത്തിലാണ് സംഘത്തിന്റെ ഭീഷണിപ്പെടുത്തിയുള്ള കവര്‍ച്ച.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയിൽ തിരക്ക് തുടരുന്നു ; മണിക്കൂറുകള്‍ കാത്ത് നിന്ന് തീര്‍ഥാടകര്‍

0
ശബരിമല : ശബരിമലയിൽ തിരക്ക് തുടരുന്നു. മണിക്കൂറുകള്‍ കാത്ത് നിന്ന് തീര്‍ഥാടകര്‍...

കാറ്റും കാലവും മരവിച്ചു നിൽക്കുന്നത് പോലെ തോന്നി ; എം ടിയുടെ വീട്ടിലെത്തി രമേശ്...

0
കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വീടായ ‘സിതാര’യിലെത്തി കോൺഗ്രസ് നേതാവ്...

തടിയൂർ പുത്തൻശബരിമല ധർമശാസ്താക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവവും ഭാഗവത സപ്താഹവും നാലുമുതൽ 14 വരെ

0
തടിയൂർ : പുത്തൻശബരിമല ധർമശാസ്താക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവവും ഭാഗവത സപ്താഹവും നാലുമുതൽ...

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം

0
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം. യുവജന...