മൂകയും ബധിരയുമായ വീട്ടമ്മയെ തോക്കുചൂണ്ടി കവർച്ച ; മൊഴിയെടുക്കാൻ സ്പെഷൽ സ്കൂൾ അധ്യാപികയുടെ സഹായം തേടി

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട: തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ചയ്ക്ക് ഇരയായ മൂകയും ബധിരയുമായ കുമാരി(53)യില്‍ നിന്ന് മൊഴി ശേഖരിക്കാന്‍ പോലീസ് സ്പെഷല്‍ സ്കൂള്‍ അധ്യാപികയുടെ സഹായം തേടി. ഇവരുടെ സഹായത്തോടെ മോഷ്ടാവിന്റെ രൂപ സാദൃശ്യവും മോഷണ രീതിയും പോലീസ് കുമാരിയില്‍ നിന്നു മനസ്സിലാക്കി. പൊക്കം കുറഞ്ഞ വ്യക്തിയാണ് മോഷ്ടാവ്. കുമാരി നല്‍കിയ സൂചനകള്‍ അനുസരിച്ച്‌ ഇവരെ വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം.

മോഷണത്തിനായി വീട്ടില്‍ കയറി കുമാരിയുടെ അടുത്ത് എത്തിയ മോഷ്ടാവ് ശബ്ദിക്കരുതെന്ന് ആംഗ്യം കാട്ടിയ ശേഷം മോഷ്ടാവ് സ്വന്തം കാതില്‍ തൊട്ട് കാണിച്ചാണ് കമ്മല്‍ ഊരി നല്‍കാന്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചതോടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മുടിക്ക് പിടിച്ച്‌ തല കുനിച്ച്‌ ഇടിച്ചു. ഇതോടെ കമ്മല്‍ ഊരി നല്‍കി. കമ്മല്‍ ഊരി വാങ്ങിയ ശേഷം സമീപത്തെ മുറിക്കുള്ളില്‍ കയറി അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു പരിശോധിച്ചു.

എന്നാല്‍ ഇവരുടെ കൊച്ചുമക്കള്‍ ഉറങ്ങിയിരുന്ന മുറിയിലേക്ക് കള്ളന്‍ കടന്നില്ല. ഇതിനു ശേഷം പിന്‍വശത്തെ വാതിലില്‍ കൂടി പുറത്തേക്ക് കടക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് കുമാരിയുടെ മരുമകന് ചിട്ടി നറുക്കെടുപ്പിലൂടെ ലഭിച്ചിരുന്നതായി വിവരമുണ്ട്. ഈ തുക വാങ്ങാന്‍ ആവശ്യമായ ജാമ്യ രേഖകള്‍ ശരിയാക്കി നല്‍കിയത് 2 ദിവസം മുന്‍പ്. ഈ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....