Sunday, May 19, 2024 6:47 pm

വിമാനവാഹിനിക്കപ്പലിലെ മോഷണം ; രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കപ്പല്‍ശാലയിലെ വിമാനവാഹിനിക്കപ്പലില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. രാജസ്ഥാന്‍ ബീഹാര്‍ സ്വദേശികളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാവികസേനക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്ന കപ്പലില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14നാണ് 5 ഹാര്‍ഡ് ഡിസ്‌ക്കുകളും പ്രോസസ്സറും റാമും ഉള്‍പ്പടെ മോഷണം പോയത്.

ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉത്തരേന്ത്യക്കാരായ പ്രതികളെ ബീഹാറില്‍ വെച്ച് എന്‍ ഐ എ പിടികൂടിയത്. ഒരു വര്‍ഷം മുന്‍പ് കപ്പലില്‍ പെയിന്റടിക്കാന്‍ വന്ന കരാര്‍ തൊഴിലാളികളാണ് ഇരുവരും. പെയിന്റടിക്കാന്‍ കരാറെടുത്ത കമ്പനി ഇവരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇതെത്തുടര്‍ന്ന് ഇവര്‍ കപ്പലിലെ ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പടെ കൈക്കലാക്കി മുങ്ങുകയായിരുന്നുവെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച മൊഴി. രണ്ട്‌ പേരെയും ഉത്തരേന്ത്യയിലെ തെളിവെടുപ്പിന് ശേഷം കൊച്ചിയിലെത്തിക്കും. മോഷ്ടിച്ച ഹാര്‍ഡ് ഡിസ്‌ക്കുകളില്‍ രണ്ടെണ്ണം കണ്ടെടുത്തിട്ടുണ്ട്. നാവിക സേനക്ക് കൈമാറുന്ന കപ്പലില്‍ നിന്ന് വിവരശേഖരണത്തിനുപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക്ക് കളവ് പോയത് വലിയ ആശങ്കക്കിടയാക്കിയിരുന്നു.

തന്ത്രപ്രധാന വിവരങ്ങള്‍ ചോരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് കപ്പല്‍ ശാല നേരത്തെ വിശദീകരിച്ചിരുന്നത്. കപ്പലിന്റെ രൂപരേഖയും യന്ത്ര വിന്യാസങ്ങളും അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കാണ് നഷ്ടപ്പെട്ടത്. സാധാരണ മോഷണമെന്നതിലുപരി മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടൊ എന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ ഐ എ അന്വേഷിച്ച് വരികയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി ദില്ലി എയർപോർട്ടിൽ നിന്ന് പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന്...

0
പത്തനംതിട്ട : ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ...

കേരളത്തിലേക്ക് രാസലഹരിക്കടത്ത് : മുഖ്യപ്രതി പിടിയില്‍

0
എറണാകുളം : രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം റൂറൽ...

റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് നാളെ ;...

0
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 49...

പത്തനംതിട്ട ജില്ല : മഴയുടെ തോത് ; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

0
ളാഹ - 195 മില്ലി മീറ്റര്‍ ആങ്ങമൂഴി - 170 മില്ലി മീറ്റര്‍ പാടം...