നിതിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു ; സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തി ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. മൃതദേഹം ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍ വെച്ച് നടക്കും. കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വെച്ച്‌ നിതിന്‍ മരിച്ചത്. പ്രിയതമന്റെ വിയോഗം അറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

നാട്ടിലെത്താന്‍ ആതിരയോടൊപ്പം അന്ന് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നെങ്കിലും തന്നേക്കാള്‍ ആത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാള്‍ക്ക് നിതിന്‍ ആ ടിക്കറ്റ് നല്‍കുകയായിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്താമെന്ന് നിതിന്‍ ആതിരക്ക് വാക്കും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് നിതിന്റെ മരണവാര്‍ത്ത ബന്ധുക്കളെ തേടിയെത്തിയത്. തുടര്‍ന്ന് പ്രസവത്തിനു മുമ്പുള്ള കൊവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജൂലൈ ആദ്യവാരമാണ് പ്രസവ തീയതി കണക്കാക്കിയതെങ്കിലും നിതിന്റെ മരണവിവരം അറിയിക്കുന്നതിനു മുമ്പ് പ്രസവശസ്ത്രക്രിയ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ 11.40ന് ആതിര പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ലോക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ദുബായില്‍ ഐടി എന്‍ജിനീയറായ ആതിര ശ്രദ്ധേയയായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...