വീട്ടമ്മയെ തലയ്ക്കടിച്ച് പരുക്കേല്‍പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊരട്ടി : വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ അറസ്റ്റില്‍. കറുകുറ്റി സ്വദേശികളായ തുരുത്തണത്തില്‍ സാന്റോ (40), കുളക്കാട്ടില്‍ സാബു (36) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപത്തു നിന്നും എസ്‌എച്ച്‌ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പിടികൂടിയത്.

കട്ടപ്പുറം സ്വദേശിനിയായ ജെസിയെ ആക്രമിച്ച്‌ മൂന്നര പവനോളം സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ ബന്ധു കൂടിയായ ജോബിയെയാണ് ഇരുവരും ചേര്‍ന്ന് രക്ഷപെടുത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കറുകുറ്റിയിലെത്തിയ ജോബി ഇവ പണയം വച്ചു പണം വാങ്ങിയ ശേഷം ഇരുവരെയും വിളിച്ചു വരുത്തി ബാറില്‍ കയറി മദ്യപിച്ചു. ജോബിക്കായി രാത്രി ഇവര്‍ ഒളിത്താവളം ഒരുക്കി നല്‍കുകയും പിറ്റേന്ന് രാവിലെ കാറില്‍ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ കൊണ്ടുവന്നു വിടുകയും ചെയ്തു. ഇവര്‍ക്ക് മടക്കയാത്രയിലും ജോബി മദ്യം വാങ്ങി നല്‍കുകയും കാറില്‍ ഇന്ധനം നിറച്ചു നല്‍കിയെന്നും ഇവര്‍ പോലീസിനോടു സമ്മതിച്ചു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...