Wednesday, May 14, 2025 1:03 pm

തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിയില്‍ വീട് തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിയില്‍ വീട് തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു കവര്‍ച്ച. തൃക്കളത്തൂര്‍ കല്‍പന മന്ദിരത്തില്‍ വസന്തരാജിന്റെ വീട്ടില്‍നിന്നാണ് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും മോഷണം പോയത്. വീട്ടുടമ വസന്തരാജ് പ്രഭാത സവാരി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വീടിന്റെ പിന്‍വാതില്‍ തുറന്നനിലയില്‍ കണ്ടെത്തിയതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. കിടപ്പുമുറിയിലെ ബെഡിന് അടിയില്‍ വെച്ചിരുന്ന മാലയും അലമാരിയില്‍ സൂക്ഷിച്ചിരുന്ന 25 പവനോളം ആഭരണങ്ങളും മേശപ്പുറത്ത് ബാഗില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും കാണാനില്ലായിരുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ജ്വല്ലറി ബോക്സുകള്‍, ആഭരണം കവര്‍ന്നശേഷം വീടിന്റെ പിന്‍ ഭാഗത്തെ അരകല്ലിനുസമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വീടിന്റെ മുകള്‍നിലയില്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നെങ്കിലും മോഷണം നടന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. വസന്ത രാജിന്റെ ഭാര്യ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. പേഴക്കാപ്പിള്ളിയില്‍ മെഡിക്കല്‍ ഷോപ് നടത്തുകയാണ് വസന്തരാജ്.

മെഡിക്കല്‍ ഷോപ്പില്‍നിന്നുള്ള കലക്ഷന്‍ പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. വസന്തരാജ് പ്രഭാത സവാരിക്ക് പോകുമ്പോള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടി താക്കോല്‍ തൂണിനുമുകളില്‍ സൂക്ഷിക്കാറാണ് പതിവ്. ഇന്നലെയും ഇവിടെ താക്കോല്‍ വെച്ചശേഷമാണ് ഇദ്ദേഹം നടക്കാന്‍ പോയത്. ഇതറിയാവുന്നവര്‍ ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്ന സംശയമാണ് ഉയരുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ആലുവയില്‍നിന്ന് ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് നായ് വീടിന് പുറത്തേക്ക് ഒരു കിലോമീറ്റര്‍ ഓടി തോട്ടുപുറം കവലയില്‍ എത്തിയശേഷം തിരികെ മോഷണം നടന്ന വീട്ടിലെത്തി നിന്നു. വീട്ടില്‍ ആളുണ്ടായിരിക്കെ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധമുള്ളയാളോ പരിചയക്കാരോ ആയിരിക്കാനാണ് സാധ്യത എന്നാണ് പോലീസ് നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ടെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നടപടിയെ എതിര്‍ത്ത് ഇന്ത്യ

0
ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ആ​ല​പ്പു​ഴ​യി​ൽ ഒ​രാ​ൾ​ക്ക് കോ​ള​റ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

0
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കോ​ള​റ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ത​ല​വ​ടി സ്വ​ദേ​ശി​യാ​യ നാ​ൽ​പ​ത്തി​യെ​ട്ടു​കാ​ര​നാ​ണ് രോ​ഗം...

പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയെന്ന് ആർഎസ്എസ് നേതാവ് ; നടപടിയെടുക്കണമെന്ന് ജോൺ ബ്രിട്ടാസ്...

0
ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയാണെന്ന ആർഎസ്എസ് നേതാവ് ജെ....

കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശ്ശൂർ : കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി...