Monday, May 6, 2024 5:46 pm

വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാന്‍ ശുപാര്‍ശ. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലീറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിര്‍ദേശം. ഗാര്‍ഹികേതര, വ്യവസായ കണക്ഷനുകള്‍ക്കും നിരക്കു വര്‍ധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വര്‍ധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനു നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. അതേസമയം, സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

റവന്യു കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സേവന നിരക്കുകളില്‍ മിതമായ വര്‍ധന വരുത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പിന്നാലെ മാര്‍ച്ച്‌ 23 ന് ധനവകുപ്പ്, ജല അതോറിറ്റി എംഡി എസ്.വെങ്കി‍ടേസപതിക്കു കത്തെഴുതി. തുടര്‍ന്നാണ് ജലഅതോറിറ്റി മാനേജ്മെന്റ് യോഗം ചേര്‍ന്ന് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. 1000 ലീറ്റര്‍ വെള്ളം ശുദ്ധീകരിച്ച്‌ വിതരണം ചെയ്യുന്നതിന് 23 രൂപയാണ് ജല അതോറിറ്റിക്കു ചെലവാകുന്നത്. എന്നാല്‍, ഉപഭോക്താക്കളില്‍നിന്നു ലഭിക്കുന്ന ശരാശരി വരുമാനം 11 രൂപ മാത്രം.

വ്യവസായ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റിയുടെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് കെഎസ്‌ഇബി വൈദ്യുതി നല്‍കുന്നത്. ‌ഇതുപ്രകാരം കുടിശിക ഇനത്തില്‍ 1016 കോടി രൂപയാണ് ജല അതോറിറ്റി, കെഎസ്‌ഇബിക്കു നല്‍കാനുള്ളത്. 2050 കോടി രൂപ ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുണ്ട്. ഇതില്‍ 1387 കോടി രൂപയും വിവിധ സര്‍ക്കാര്‍ വകുപ്പുകളു‍ടേതാണ്. ഒരു മാസം 50 – 55 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്. ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ 32, 24 കോടി രൂപ വീതം വേണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി ചെമ്മാനി മിച്ചഭൂമിയിലെ റോഡ് ഗതാഗത യോഗ്യമാക്കണം

0
കോന്നി: പൊട്ടിപൊളിഞ്ഞ ചെമ്മാനി മിച്ചഭൂമിയിലെ പഞ്ചായത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം...

കോന്നി ഇക്കോടൂറിസം സെന്ററിലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രീ ഡി തീയേറ്ററിൽ തിരക്കേറുന്നു

0
കോന്നി : പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങൾ പിന്നിടുമ്പോൾ കോന്നി ഇക്കോടൂറിസം...

മണ്ണീറ തലമാനം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകയിര മഹോത്സവവും മെയ് 10,11...

0
കോന്നി : മണ്ണീറ തലമാനം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് പ്രതിഷ്ഠാ...

പോലീസ് വരട്ടെ, അന്നിട്ട് വണ്ടി മാറ്റിയാൽ മതി ; അപകടമുണ്ടാകുമ്പോൾ ഇങ്ങനെ ചെയ്യണോ, എംവിഡിക്ക്...

0
തിരുവനന്തപുരം : അപകടമുണ്ടായി വാഹനം റോഡിൽ കിടന്നാൽ പോലീസ് വരുന്നതുവരെ കാത്തു...