പത്തനംതിട്ട നഗരമധ്യത്തില്‍ പിടിച്ചുപറി ; യുവാക്കൾക്കായി അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബാറില്‍ നിന്നിറങ്ങിയാളുടെ മൊബൈല്‍ ഫോണും പണവും രണ്ടു യുവാക്കള്‍ ചേര്‍ന്നു തട്ടിയെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ബാറില്‍ നിന്നിറങ്ങിവന്ന ആളെ നടക്കാന്‍ സഹായിക്കാനെന്ന വ്യാജേന കൂടിയവരാണ് മൊബൈല്‍ ഫോണും പണവും പിടിച്ചുപറിച്ചത്. സംസാരിച്ച് നില്‍ക്കവേ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു എന്തോ എടുത്തു കൊണ്ടു ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിന് സമീപമായിരുന്നു അതിക്രമം. ഗൃഹനാഥന്റെ പരാതിയില്‍ പത്തംതിട്ട പോലീസ് കേസെടുത്തു. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകളും മൂവായിരത്തോളം രൂപയും അടങ്ങിയ പോഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മൊഴി. പ്രതികളെപ്പറ്റി സൂചന ലഭിച്ചിണ്ടെന്ന് പോലിസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...