തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച. അര ലക്ഷത്തിലധികം രൂപ മോഷണം പോയതയാണ് പരാതി. മൂന്നുപീടിക അറവുശാലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പിലാണ് മോഷണം നടന്നത്. രാവിലെ 6 മണിക്ക് പെട്രോള്‍ പമ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് വിവരം ആദ്യമേ അരിഞ്ഞത്. മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ ബൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്. കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കയ്പമംഗലത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച ; അര ലക്ഷത്തിലധികം രൂപ മോഷണം പോയി
RECENT NEWS
Advertisment