തളിപ്പറമ്പില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തളിപ്പറമ്പില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ച്‌കടന്ന് കളഞ്ഞു. ചിറവക്കില്‍ ജെ.കെ.എസ് റസിഡന്‍സി ലോഡ്ജിന് എതിര്‍ വശം താമസിക്കുന്ന നടുവിലിലെ കാക്കനാട്ട് മോളി ജോസിന്റെ രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണ മാലയാണ് മോഷ്ടാവ് പിടിച്ചു പറിച്ചു കൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു മോഷണം. മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്തേക്ക് കയറിയത്. ഭര്‍ത്താവും മക്കളും ഒരു റൂമിലും മോളിയും അമ്മയും മറ്റൊരു റുമിലുമാണ് കിടന്നിരുന്നത് ഫാന്‍സ്പീഡിലിട്ടിരുന്നതിനാല്‍ മുന്‍വശത്തെ വാതില്‍ തുറക്കുന്നത് വീട്ടുകാര്‍ കേട്ടിരുന്നില്ല. തളിപറമ്പ് ലൂര്‍ദ് ആശുപത്രിയിലെ നഴ്‌സാണ് മോളി ജോസ്.

ഉറങ്ങിക്കിടക്കുകയായിരുന്ന മോളിയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ ഉണര്‍ന്നത്. മാലപിടിച്ചു പറിച്ച്‌ മോഷ്ടാവ് ഓടിയതിനാല്‍ ഇവരുടെ കഴുത്തിനും പരുക്കേറ്റു. വീട്ടമ്മ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടുകാരുടെ ബഹളം കേട്ട് മോഷ്ടാവ് വീടിനു പുറത്തേക്ക് കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച്‌ തളിപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വീടിനെയും പരിസരത്തെയും കുറിച്ചു വ്യക്തമായി അറിയുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...