Monday, April 29, 2024 2:27 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് റോബര്‍ട്ട് വദ്ര

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. അമേഠിയില്ലെങ്കില്‍ മൊറാദാബാദോ ഹരിയാനയിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് റോബര്‍ട്ട് വദ്ര മാധ്യമങ്ങളോട് പറഞ്ഞു. യുപിയില്‍ ഗാന്ധി കുടുംബത്തിന്റെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതമായി നീളുമ്പോഴാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി റോബര്‍ട്ട് വദ്ര വീണ്ടും രംഗത്തെത്തിയത്. യുപിയിലെ റായ്ബറേലി, അമേഠി സീറ്റുകളില്‍ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനം അനന്തമായി നീളുമ്പോള്‍, കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും പ്രതിരോധത്തിലാക്കി റോബര്‍ട്ട് വദ്ര വീണ്ടും രംഗത്തെത്തുകയാണ്. അമേഠി സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ലെന്നും യുപിയിലെ മൊറാദാബാദ് സീറ്റോ ഹരിയാനയിലോ മത്സരിക്കാന്‍ തയ്യാറാണെന്നാണ് റോബര്‍ട്ട് വദ്രയുടെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടി മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരാം. രാഷ്ട്രീയത്തിലേക്കുളള വരവ് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും റോബര്‍ട്ട് വദ്ര ആവര്‍ത്തിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പ്രഫുല്‍ പട്ടേലിനെ പുറത്താക്കും : രാഹുല്‍ ഗാന്ധി

0
ദാമന്‍: കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു, ലക്ഷദ്വീപ്...

പൊന്നാനിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടുമറിച്ചെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

0
മലപ്പുറം: പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം...

ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല ; മേയർ ഭരണസ്വാധീനം ഉപയോഗിക്കുന്നു എന്ന് കെഎസ്ആർടിസി ഡ്രൈവർ

0
തിരുവനന്തപുരം : നടുറോഡിലെ തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ...

കോൺഗ്രസിന് തിരിച്ചടി ; ഇൻഡോറിലെ സ്ഥാനാർത്ഥി വോട്ടെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നു 

0
ന്യൂഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നല്കി ഇൻഡോറിലെ സ്ഥാനാർത്ഥി  വോട്ടെടുപ്പിന് മുമ്പ്...