പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെ സുപ്രധാന നീക്കവുമായി റോബിൻ ബസ് ഉടമ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് നടപടി ഹൈക്കോടതി മരവി പ്പിച്ചതിന് പിന്നാലെ സുപ്രധാന നീക്കവുമായി റോബിൻ ബസ് ഉടമ. സമയം കളയാതെ തന്നെ പിടിച്ചെടുത്ത ബസ് വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടങ്ങാനാണ് ഉടമകളുടെ തീരുമാനം. ബസ് വിട്ടു കിട്ടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കും. പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഇന്നലെ ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് ബസ് തിരികെ കിട്ടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ടു നൽകണമെന്നും കോടതി പറഞ്ഞു. തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടികാട്ടിയാണ് റോബിന്‍ ബസിന്‍റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി റോബിന്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കികൊണ്ട് ഉത്തരവിറക്കുകയായിരുന്നു.  സ‍ര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്നായിരുന്നു ബസ് ഉടമ കെ. കിഷോറിന്‍റെ പ്രതികരണം. നിയമം പാലിച്ചാണ് മുന്നോട്ട് പോയത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ പ്രതികരിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...