റോബിന്‍ ബസ് മൂന്നാമതും തടഞ്ഞു; മന്ത്രി മാറിയതില്‍ പ്രതീക്ഷയെന്ന് മാനേജര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കോയമ്പത്തൂര്‍‌ സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ വിടാതെ പിന്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ്. വഴിനീളെയുള്ള പരിശോധനയും പിഴയൊടുക്കലും അവസാനിപ്പിച്ച ഉദ്യോഗസ്ഥര്‍ പരിശോധന മൂന്നിടത്ത് പരിമിതപ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി മാറിയതോടെ ചൂഷണത്തിനും പ്രതികാരനടപടിക്കും മയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമയും ജീവനക്കാരും. പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് ഓട്ടം തുടങ്ങിയ റോബിന്‍ ബസിനെ ഒരു കിലോമീറ്റര്‍ അകലെ മൈലപ്രയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ പിന്നിട്ട് മൂവാറ്റുപുഴയ്ക്ക് സമീപം ആനിക്കാടായിരുന്നു രണ്ടാമത്തെ പരിശോധന. യാത്രക്കാരുടെ ലിസ്റ്റും മറ്റ് രേഖകളും പരിശോധിച്ച ശേഷം യാത്ര തുടരാന്‍ അനുമതി. മൂന്നമത്തേത് വാളയാറിലായിരുന്നു. കഴിഞ്ഞ തവണ വാളയാര്‍ എത്തുന്നതുവരെ പന്ത്രണ്ടിടത്തായിരുന്നു പരിശോധനയും പിഴയൊടുക്കലും. റോബിന്‍റെ പോരാട്ടത്തിന് പൂര്‍ണ പിന്തുണയുമായി വണ്ടിനിറയെ യാത്രക്കാരും വഴിനീളെ അഭിവാദ്യമര്‍പ്പിച്ച് ഫാന്‍സും. സര്‍വീസ് നിയമപരമല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. 82000 രൂപ പിഴയൊടുക്കിയ ശേഷമാണ് റോബിന്‍ ബസ് വിട്ടു നല്‍കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടർ ഇടിച്ചിട്ടു ; കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഹോട്ടൽ...

0
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ...

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...