അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ 64 വയസ്സുകാരിക്ക് കാൽമുട്ട് മാറ്റിവെക്കാന്‍ റോബോട്ടിക് ശസ്ത്രക്രിയ

For full experience, Download our mobile application:
Get it on Google Play

അടൂർ: അടൂര്‍ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയ വഴി 64 വയസ്സുകാരിയായ ആലപ്പുഴ കരിമുളക്കൽ സ്വദേശിക്ക് വിജയകരമായി കാൽമുട്ട് മാറ്റിവെച്ചു. മുട്ടുകൾക്കു തേയ്മാനം കാരണം നടക്കാൻ പറ്റാതെ 2023 മുതൽ ഇൻജെക്ഷൻ തുടങ്ങി നിരവധി ചികിത്സകൾ നടത്തി ഫലമില്ലാതെ വിഷമിച്ചാണ് ഇവര്‍ ലൈഫ് ലൈനിൽ എത്തിയത്. ശസ്ത്രക്രിയക്ക് പിറ്റേദിവസം തന്നെ നടക്കാനായി എന്നതും വേദന ഇല്ല എന്നതും രോഗിക്ക് ആശ്വാസമായി. കുറഞ്ഞ രക്തസ്രാവവും പെട്ടെന്നുള്ള സുഖപ്രാപ്തിയും കൃത്യതയോടെയുള്ള റോബോട്ടിക് ശസ്ത്രക്രിയയുടെ സവിശേഷതയാണ്.

ഓരോ രോഗിക്കും മുട്ടിന്റെ ഘടന അനുസരിച്ചു മുൻകൂട്ടി കമ്പ്യൂട്ടർ വഴി പ്ലാൻ തയ്യാറാക്കിയാണ് ശസ്ത്രക്രിയ. റോബോട്ടിക് സര്ജറിക്ക് ഓർത്തോപീഡിക് സർജൻ ഡോ.പ്രവീൺ കെ അലക്സ് നേതൃത്വം വഹിച്ചു. അനസ്തേഷ്യ കൺസൾട്ടന്റ് ഡോ.ഷീജ പി വര്‍ഗീസ്‌, അനെസ്തേറ്റിസ്റ്റ് ഡോ.കാവ്യ, ഫിസിയോതെറാപ്പിസ്റ്റ് രാജേഷ്‌കുമാർ ആർ എന്നിവരും സിസ്റ്റര്‍മാരായ അനില, അഞ്ജലി, മീര എന്നിവരും സഹായിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...