കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ ആരെന്നുള്ള കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ. നാൽപതിലേറെ സീറ്റുകളിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എം.പിമാർ മത്സരിക്കാൻ സന്നദ്ധത അറിയിച്ച സീറ്റുകളിലും ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കില്ല. കെ സുധാകരൻ – രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം മത്സരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും. സ്ഥാനാർഥി പട്ടിക വൈകുന്നതിൽ സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടകം തന്നെ എൽ.ഡി.എഫ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ നേരത്തെ തന്നെ സ്ഥാനാർഥി ചർച്ച തുടങ്ങിയിട്ടും ആദ്യം തന്നെ പ്രഖ്യാപിക്കാൻ കഴിയാതെപോയ യു.ഡി.എഫ് ക്യാമ്പിൽ തിരക്കിട്ട ചർച്ചകളാണ് ഇന്ന് നടക്കുന്നത്.

കോൺഗ്രസിൻെറ സ്ക്രീനിങ് കമ്മിറ്റി ഡൽഹിയിൽ ലീഗീൻെറ സ്ഥാനാർഥിനിർണയം മലപ്പുറത്ത് എന്നിങ്ങനെ കൂടിയാലോചന തകൃതിയാണ്. ആർ.എസ്.പിയാണ് യു.ഡി.എഫിൽ നിന്ന് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചവറയിൽ ഷിബു ബേബിജോണും ഇരവിപുരത്ത് വിഷ്ണുമോഹനും കൂന്നത്തൂരിൽ ഉല്ലാസ് കോവൂരും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും. മട്ടന്നൂരിന് പകരമുളള സീറ്റിലെ സ്ഥാനാർഥിയെ മുന്നണിയിലെ ചർച്ചകൾക്ക് ശേഷം പ്രഖ്യാപിക്കാനാണ് ധാരണ. അമ്പലപ്പുഴയിൽ ജി.സുധാകരനെ പിന്തുണക്കാനുളള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് പാർട്ടി വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...