പാകിസ്ഥാനിൽ സർക്കാർ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് എട്ട് സ്ത്രീകൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റഹിം യാർ ഖാൻ ജില്ലയിൽ സർക്കാർ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് എട്ട് സ്ത്രീകൾ മരിച്ചു. അപകടത്തിൽ 30-ലധികം പേർക്ക് പരിക്കേറ്റു. ഇവരെ ഷെയ്ഖ് സായിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ ധനസഹായ പദ്ധതിയായ ‘ബേനസീർ ഇൻകം സപ്പോർട്ട് പ്രോഗ്രാം’പ്രകാരമുള്ള തുക കൈപ്പറ്റാൻ എത്തിയ സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ ടെറസിൽ കൂടുതൽ ആളുകൾ തടിച്ചുകൂടിയതാണ് തകർച്ചയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.

തകരാറായ കെട്ടിടത്തിൽ കേന്ദ്രം പ്രവർത്തിപ്പിച്ചതിനെതിരെ പ്രദേശവാസികൾ സർക്കാരിനെതിരെ പ്രതിഷേധം നടത്തി. മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ സാമ്പത്തിക സഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...