എക്സാലോജിക്കിനെതിരായ ആർ.ഒ.സി റിപ്പോർട്ട് ; പ്രതിരോധത്തിലായി സി.പി.എമ്മും മുഖ്യമന്ത്രിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീണാ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ(ആർ.ഒ.സി) റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതിരോധത്തിലായി സി.പി.എമ്മും മുഖ്യമന്ത്രിയും. വീണയെ കേള്‍ക്കാതെയാണ് എക്സാലോജിക്കിനെതിരായ റിപ്പോർട്ട് തയാറാക്കിയതെന്ന വാദം സി.പി.എമ്മിന് ഇനി ഉന്നയിക്കാന്‍ കഴിയില്ല. കരാറിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചിട്ടും എന്തുകൊണ്ട് എക്സാലോജിക് നല്‍കിയില്ലെന്ന ചോദ്യം പ്രതിപക്ഷത്തിന് ഇനി ശക്തിയായി ഉന്നയിക്കാന്‍ കഴിയും.

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണാ വിജയനെതിരായ അന്വേഷണമെന്നായിരിന്നു സി.പി.എം ഉയർത്തിയിരുന്ന പ്രതിരോധം. രണ്ട് കമ്പനികള്‍ നിയമപരമായി നടത്തിയ ഇടപാടുകളാണ് വിവാദമാക്കിയതെന്നും സി.പി.എം എതിർവാദമുഖമായി പറഞ്ഞിരിന്നു. എന്നാല്‍, എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും എതിരായ അന്വേഷണത്തിന് കാരണമായ ബംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട് പുറത്തുവരുമ്പോള്‍ അതല്ല മനസിലാകുന്നത്.

സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട കരാറിലെ വിശദാംശങ്ങള്‍ എക്സാലോജിക് നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്തിനായിരുന്ന കരാർ, എന്ത് സേവനമാണ് സി.എം.ആർ.എല്ലിന് എക്സാലോജിക് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരമില്ല. ഇതൊന്നും നല്‍കാതെ കിട്ടിയ പണത്തിന് ജി.എസ്.ടി നല്‍കിയ രേഖ മാത്രമാണ് വീണയുടെ കമ്പനി നല്‍കിയതെന്നും വ്യക്തമാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....