വെച്ചൂച്ചിറ – മന്ദമരുതി റോഡരികിൽ ഇറക്കിയിട്ട പാറക്കല്ലുകൾ യാത്രക്കാര്‍ക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡരികിൽ ഇറക്കിയിട്ട പാറക്കല്ലുകൾ വെച്ചൂച്ചിറ – മന്ദമരുതി റോഡിലെ കുന്നം ജംങ്ഷന് സമീപം ഗതാഗതത്തിന് വൻ ഭീക്ഷണിയാകുന്നു. റോഡിന്റെ വശത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി എത്തിച്ച വലിയ പാറക്കല്ലുകളാണ് യാതൊരു മുൻകരുതലുമില്ലാതെ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഇറക്കവും വളവും ഉള്ള റോഡിന്റെ ഒരു വലിയ ഭാഗം കല്ലുകൾ കയ്യടക്കിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണിവിടെ.

വളവുകൾ നിറഞ്ഞ ഈ ഭാഗത്ത് രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് മൂലം കല്ലുകൾ കാണാൻ സാധിക്കാത്തത് ഇരുചക്ര വാഹനയാത്രക്കാരെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകുന്നതും ഇറക്കിയിട്ട കല്ലുകൾ സുരക്ഷിതമായി മാറ്റാത്തതും അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. എത്രയും വേഗം സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയാക്കുകയോ അല്ലെങ്കിൽ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ കല്ലുകൾ മാറ്റുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...