ഡല്‍ഹി കോടതിയിലെ ബോംബ് സ്‌ഫോടനം : ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രോഹിണി ജില്ലാ കോടതിക്കുള്ളില്‍ അഭിഭാഷകനെ കൊല്ലാന്‍ ടിഫിന്‍ ബോംബ് വെച്ച ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു. രോഹിണി ജില്ലാ കോടതിക്കുള്ളില്‍ തീവ്രത കുറഞ്ഞ സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിഭാഷകന്‍ പിടിയിലാകുന്നത്‌. കോടതിയില്‍ വിചാരണയ്ക്ക് ഹാജരാകേണ്ടിയിരുന്ന അഭിഭാഷകനെ കൊല്ലാന്‍ ടിഫിന്‍ ബോംബ് വെക്കുകയായിരുന്നു.

ഡിസംബര്‍ 9ന് രോഹിണി ജില്ലാ കോടതിയില്‍ തീവ്രത കുറഞ്ഞ സ്‌ഫോടനം ഉണ്ടായി. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രതി ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നതായി പോലീസ് പറഞ്ഞു.

പ്രതി അഭിഭാഷകനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇയാള്‍ തന്നെ ബോംബ് നിര്‍മിച്ച്‌ കോടതി മുറിയില്‍ 102-ാം നമ്പര്‍ മുറിയില്‍ സൂക്ഷിച്ചിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യലില്‍ തനിക്ക് അഭിഭാഷകനെ കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും അതിനാലാണ് താന്‍ ഐഇഡി സ്ഥാപിച്ചതെന്നും ശാസ്ത്രജ്ഞന്‍ പോലീസിന് മുന്നില്‍ സമ്മതിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.

0
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...