പന്തളം : ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെരോഹിണി മഹോത്സവം ഇന്ന് മുതൽ 6 വരെ നടക്കും. രാത്രി 7.30ന് പൂമരക്കൊമ്പ് അവതരണം 2 ന് രാവിലെ എട്ടിന് തിരുവാതിര, വൈകിട്ട് നാലിന് ശ്രീകൃഷ്ണപുരസ്‌കാര സമർപ്പണവും ആദരണ സഭയും. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനംചെയ്യും. ക്ഷേത്രയോഗം പ്രസിഡന്റ് ഉളനാട് ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാജോർജ് വിശിഷ്ടാതിഥിയായിരിക്കും. ഡോ. സി ബി.വിപിനചന്ദ്രൻ നായർ പുരസ്കാരം സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.അജയകുമാർ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പോൾരാജൻ, ക്ഷേത്ര ഖജാൻജി കെ.എൻ അനിൽ കുമാർ, വൈസ് പ്രസിഡന്റ് എം.ആർ ബാലകൃഷ്ണകുറുപ്പ് എന്നിവർ സംസാരിക്കും.
7 ന് പിന്നൽ തിരുവാതിര, കുച്ചുപ്പുടി. മൂന്നിന് വൈകിട്ട് 5 മുതൽ കൈകൊട്ടിക്കളി, 7 ന് മാടൻ സ്വാമിക്ക് നിവേദ്യം, കായൽ മാടൻ സന്നിധിയിലേക്ക് ഘോഷയാത്ര. അഭിഷേകം, നിവേദ്യം. 7.30ന് ശ്രീപാദം ഭരതനാട്യം കച്ചേരി. നാലിന് രാവിലെ 5 .30 ശ്രീ ഭദ്രകാളി അമ്മയ്ക്ക് മഹാനിവേദ്യം, അറുനാഴി പായസം. വൈകിട്ട് അഞ്ചിന് കിണ്ണംകളി, 6.30ന് ദീപാരാധന, കളമെഴുത്തും പാട്ടും. 7.30ന് ഭക്തിഗാനമേള. അഞ്ചിന് രാവിലെ 5. 30 ഇടിച്ചുപിഴിഞ്ഞ പായസം ഏഴിന് ഭജൻസ്, 7. 30ന് ഉള്ളനാട് പൊങ്കാല. ഭദ്രദീപ പ്രചോലനം കലാമണ്ഡലം ഹൈമവതി നിർവഹിക്കും. 9 .15ന് അന്നദാനം, 3 ന് ഓട്ടൻതുള്ളൽ. 7.30ന് ഗോപാല മഞ്ജരി നൃത്ത വിസ്മയം. 6ന് രാവിലെ 9 .30 ന് മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ. 11ന്‌രോഹിണി ഊട്ട് സമർപ്പണം, വൈകിട്ട് മൂന്നിന് ഉളനാട് പൂരത്തിന് എത്തിയ ഗജവീരന്മാർക്ക് സ്വീകരണം. ആനയൂട്ട്, കാഴ്ച ശീവേലി. പഞ്ചവാദ്യം, ശിങ്കാരിമേളം, പറ സമർപ്പണം. നാലിന് ദേശപ്രദക്ഷിണം, അഞ്ചിന് എതിരേൽപ്പ്, 5.15 ന്. തിരുവാതിര. 6.30ന് വർണ്ണമഴ 7. 30ന് പൂരം പുറപ്പാട്, എട്ടിന് ഉളനാട് പൂരം, പഞ്ചാരിമേളം,രാത്രി പത്തിന് മെഗാ ഹിറ്റ് ഗാനമേള. പുലർച്ചെ വിളക്കിനെഴുന്നെള്ളത്ത്. കായൽമാട സാമിക്ക് ഉപചാരം ചെല്ലൽ.