സിക്സ് അടിയില്‍ റെക്കോര്‍ഡിട്ട് രോഹിത്

For full experience, Download our mobile application:
Get it on Google Play

രാജ്കോട്ട് : ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിക്സ് അടിയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രാജ്കോട്ടില്‍ പാറ്റ് കമിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും തലങ്ങും വിലങ്ങും സിക്സിന് പായിച്ച രോഹിത് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താരമെന്ന മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു. ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ആദ്യ സിക്സ് നേടിയതോടെ ഇന്ത്യയില്‍ രോഹിത്തിന്‍റെ സിക്സുകളുടെ എണ്ണം 258 ആയി. ന്യൂസിലന്‍ഡില്‍ 257 സിക്സ് അടിച്ചിട്ടുള്ള മാര്‍ട്ിന്‍ ഗപ്ടിലിനെയാണ് രോഹിത് ഇന്ന് മറികടന്നത്.

രാജ്കോട്ടില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തി തുടങ്ങിയ രോഹിത് സ്റ്റാര്‍ക്ക് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്ത് സിക്സിന് തൂക്കിയാണ് അടി തുടങ്ങിയത്. സ്റ്റാര്‍ക്കിന്‍റെ മൂന്നാം ഓവറിലും സിക്സ് അടിച്ച രോഹിത് ജോഷ് ഹേസല്‍വുഡിനെയും നിലം തൊടാതെ പറത്തി. ആദ്യ ഓവര്‍ എറിയാനെത്തിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെയും രോഹിത് വെറുതെ വിട്ടില്ല. കമിന്‍സിന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്സുകളാണ് രോഹിത് പറത്തിയത്. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 550 സിക്സുകള്‍ തികക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും രോഹിത്തിന്‍റെ പേരിലായി.മൂന്ന് ഫോര്‍മാറ്റിലുമായി 548 മത്സരങ്ങളില്‍ നിന്ന് ക്രിസ് ഗെയ്ല്‍ 550 സിക്സ് തികച്ചപ്പോള്‍ രോഹിത് 550 സിക്സ് തികച്ചത് 471 ഇന്നിംഗ്സുകളില്‍ നിന്നാണ്. ടി20യില്‍ 182 സിക്സും ടെസ്റ്റില്‍ 77 സിക്സും ഏകദിനത്തില്‍ 296 സിക്സുകളുമാണ് ഇപ്പോള്‍ രോഹിത്തിന്‍റെ പേരിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...