അപകടത്തെത്തുടർന്ന് ദുരിതത്തിലായ റോയിച്ചന് 3 സെന്റ് സ്ഥലം ; കാപ്പൻ കുടുംബത്തിന്റെ സ്നേഹം വീണ്ടും

For full experience, Download our mobile application:
Get it on Google Play

പാലാ : വീടു വയ്ക്കാൻ സൗജന്യമായി 3 സെന്റ് സ്ഥലം നൽകി മാണി സി കാപ്പൻ എം.എൽ.എയും സഹോദരൻ ചെറിയാൻ സി കാപ്പനും. അപകടത്തെത്തുടർന്നു ദുരിതത്തിലായ വള്ളിച്ചിറ മൂന്നുതൊട്ടിയിൽ എം.ടി റോയിച്ചനാണ് ഇടപ്പാടിയിൽ സ്ഥലം നൽകിയത്.

മുൻ എം.പിയും നഗരസഭാധ്യക്ഷനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമയ്ക്കായി വാങ്ങിയ 53 സെന്റിൽ നിന്നാണു റോയിച്ചന് സ്ഥലം നൽകിയത്. സ്കൂൾ വിദ്യാർഥിയായിരിക്കെ വാഹനാപകടത്തിൽ റോയിച്ചന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ദീർഘനാൾ ചികിത്സ നടത്തിയെങ്കിലും ശാരീരിക വിഷമതകളിലാണു റോയിച്ചൻ.

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരടങ്ങു‍ന്ന സമിതിയാണ് അപേക്ഷകളിൽ നിന്ന് അർഹരെ തെരഞ്ഞെടുക്കുന്നത്. കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചിരുന്ന 2 കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിന് 6 സെന്റ് സ്ഥലവും പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജനു 3 സെന്റ് സ്ഥലവും നേരത്തേ നൽകിയിരുന്നു.

റോയിച്ചനു സ്ഥലത്തിന്റെ രേഖകൾ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൈമാറി. ചെറിയാൻ സി കാപ്പൻ, ഡിജോ കാപ്പൻ, നഗരസഭ കൗൺസിലർ ജിമ്മി ജോസഫ്, മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...