ന്യൂഡല്‍ഹി: കോവിഡ് ഗുരുതരമായവരെ ചികിത്സിച്ചിരുന്ന റൊമാനിയന്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 മരണം. അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീ പടരാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടും. ഡോക്ടര്‍ക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഡോക്ടറെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഗുരുതര പരിക്കേറ്റ ആറുപേരെ റൊമാനിയന്‍ നഗരമായ ലാസിയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി നേലു തതാരു അറിയിച്ചു.