Wednesday, July 2, 2025 3:47 pm

ചെല്ലാനത്തെ 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ചെല്ലാനo : സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതമാക്കപ്പെട്ട ആദ്യ തീരദേശ പ്രദേശമായിരിക്കും ചെല്ലാനമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചെല്ലാനത്തിന് മാത്രമല്ല സംസ്ഥാനത്തിനു തന്നെ അഭിമാനകരമായ നിമിഷമാണ് ഇത്‌. ഘട്ടം ഘട്ടമായി അപകടകരമായ രീതിയിലുള്ള എല്ലാ തീരങ്ങളിലേക്കും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലേറ്റമുണ്ടാവുന്ന കാലങ്ങളില്‍ ഭീതിയോടെ കഴിഞ്ഞിരുന്ന ചെല്ലാനം നിവാസികള്‍ക്ക് ആ അവസ്ഥ ഇനി ഉണ്ടാകരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ് തീര സംരക്ഷണപദ്ധതി യഥാര്‍ത്ഥ്യമാകുന്നതെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഏറ്റെടുത്തു ഒരു മാസത്തിനകം ചെല്ലാനത്തെ കടല്‍ തീരം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ചേര്‍ന്നു. വലിയ തുകയെ ഓര്‍ത്തുള്ള ആകുലതയല്ല മറിച്ചു എങ്ങനെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന തീരുമാനമാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം. വന്‍ തുക വേണ്ടി വരുമെന്ന് പറഞ്ഞപ്പോര്‍ പണത്തിനല്ല പരിഹാരത്തിനാണ് പ്രാധാന്യം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് പി. രാജീവ്‌ പറഞ്ഞു.

പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയരുമെന്നും നാടിനാകെ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
ഹരിപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ...

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...