കഴിവുള്ളവരില്‍ അതിമികവുള്ളവരെയാണ് പുതുതലമുറയ്ക്കാവശ്യം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിവുള്ളവരില്‍ തന്നെ അതിമികവുള്ളവരെയാണ് പുതുതലമുറയ്ക്കാവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്നുള്ള റാങ്ക് ജോതാക്കളെ അനുമോദിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സര പരീക്ഷകളുടെ ഈ കാലയളവില്‍ മികവിനുമപ്പുറം അതിമികവാണ് ആവശ്യം. വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കാഴ്ചവയ്ക്കണമെങ്കില്‍ രക്ഷിതാക്കളുടെ പൂര്‍ണപിന്തുണയും ആവശ്യമാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ഹൃദ്യ എസ്.വിജയന്‍, രവീണ്‍ കെ മനോഹരന്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി ആദരിച്ചു.

റാന്നി ഇടക്കുളം ഹൃദ്യം വീട്ടില്‍ റിട്ട.തഹസില്‍ദാര്‍ കെ.എന്‍ വിജയന്റെയും പത്തനംതിട്ട കളക്‌ട്രേറ്റ് ജെ.എസ് വി.ടി സിന്ധുവിന്റെയും മകളാണ് ഹൃദ്യ.എസ് വിജയന്‍ (317 ാം റാങ്ക്), കെഎസ്ഇബി റിട്ട.ഉദ്യോഗസ്ഥനായ കെ.കെ മനോഹരന്റെയും തിരുവല്ല ഡിഇഒ പി.ആര്‍ പ്രസീനയുടെയും മകനാണ് രവീണ്‍ കെ മനോഹരന്‍ (631 ാം റാങ്ക്). ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുരളീധരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...