അന്ന് മണിയാശാനാണ് ; ഒരു മനോഹാരിതയ്ക്ക് വേണ്ടി ഡാം തുറന്നു, പിന്നെ നിര്‍ത്തേണ്ടി വന്നില്ല’; മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: 2018ല്‍ ഡാം തുറന്നത് വലിയ പാഠമാണെന്നും അത് മുന്‍പില്‍ വെച്ചുതന്നെയാണ് ഡാം തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ഷട്ടര്‍ ഉയര്‍ത്തി അന്‍പത് ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്.മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. 2018ല്‍ ഡാം തുറന്നത് വലിയ ഒരു പാഠമാണെന്നും അത് മുമ്പില്‍ വെച്ചുതന്നെയാണ് ഇപ്പോഴും ഡാം തുറന്നതെന്നും മന്ത്രി പറഞ്ഞു.അന്ന് മന്ത്രിയായിരുന്ന എംഎം മണി വളരെ കൃത്യമായി കാര്യങ്ങള്‍ ചെയ്തെന്നും മന്ത്രി പറ‍ഞ്ഞു. അന്ന് മനോഹാരിതയ്ക്ക് വേണ്ടി തുറന്നതാണെന്നും പിന്നെ നിര്‍ത്തേണ്ടി വന്നില്ലെന്നും മന്ത്രി താമാശ രൂപേണ പറഞ്ഞു. ഇടുക്കി ഡാമില്‍ നിന്ന് ജലം ഒഴുകിയതിന്റെ ഭാഗമായി ഒരു ജന്തുജാലം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ 70 മീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നുവിട്ടത്. ജലനിരപ്പ് 2384.10 മീറ്റര്‍ എത്തിയതിന് പിന്നാലെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഇടമലയാറില്‍ സംഭരിക്കാന്‍ കഴിയുന്ന അളവില്‍ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചു.മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാം തുറക്കുന്നതിനോടനുബന്ധിച്ച്‌ അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയരില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എങ്കിലും പെരിയാറിന്റെ തീരത്ത് ജാ​ഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...