ബജറ്റിൽ ഇടുക്കിക്കുള്ള പ്രത്യേക പാക്കേജുകൾ തട്ടിപ്പാണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

 ഇടുക്കി : ബജറ്റിൽ ഇടുക്കിക്കുള്ള പ്രത്യേക പാക്കേജുകൾ തട്ടിപ്പാണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. നേരത്തെ പ്രഖ്യാപിച്ച പന്ത്രണ്ടായിരം കോടിക്ക് പുറമേയാണ് ഇപ്പോഴത്തെ 75 കോടി. ജലസേചന മ്യൂസിയം അടക്കമുള്ളവ ജില്ലയുടെ മുഖഛായ മാറ്റുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇത്തവണത്തെ ബജറ്റിൽ 75 കോടിയുടെ സ്പെഷൽ പാക്കേജ് ആണ് ഇടുക്കിക്കുളള പ്രധാന വാഗ്ദാനം.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 5000 കോടിയുടെയും 12000 കോടിയുടെയും രണ്ട് പ്രത്യേക പാക്കേജുകൾ ഇടുക്കിക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് വാഗ്ദാനമായി തുടരുന്നു എന്നും ഇപ്പോഴത്തെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ ജലസേചനാ മ്യൂസിയം എന്നത് പുത്തൻ ആശയമാണ്. ഇത് ടൂറിസം മേഖലയ്ക്ക് പദ്ധതി മുതൽകൂട്ടാവും എന്ന് അദ്ദേഹം പറയുന്നു. ജലസേചന വകുപ്പിന്റെ പദ്ധതികൾക്കും വാരിക്കോരി പണം കിട്ടിയെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...