റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേക്ക് ; ആദ്യ സിനിമയിലെ നായകൻ ഷാഹിദ് കപൂർ

For full experience, Download our mobile application:
Get it on Google Play

ഷാഹിദ് കപൂറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് റോഷന്‍ ആന്‍ഡ്രൂസ്. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പൂജ ഹെഡ്ഗെ ആണ് നായിക. പൂജയുടെ പിറന്നാള്‍ ദിനമാണ് പുതിയ ചിത്രത്തിലെ കാസ്റ്റിംഗ് പ്രഖ്യാപനത്തിനായി നിര്‍മ്മാതാക്കള്‍ തെരഞ്ഞെടുത്തത്. പൂജയ്ക്കും ഷാഹിദിനും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പമുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ചിട്ടുണ്ട്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത ആളാണ് നായകന്‍. എന്നാല്‍ ഈ കേസിന്‍റെ അന്വേഷണം മുന്നോട്ട് പോകുന്തോറും നിറയെ അപ്രതീക്ഷിതത്വങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...