ദുരന്തനിവാരണം നടപ്പാക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദുരന്തനിവാരണം നടപ്പാക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ആദിവാസി ഊരില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടർ. ആദിവാസി ഊരുകളിലെ നാട്ടറിവും അനുഭവങ്ങളും ഒത്തുചേര്‍ത്തുവേണം ദുരന്തനിവാരണ തയ്യാറെടുപ്പുകള്‍ നടത്തേണ്ടത്. പ്രകൃതി ദുരന്തങ്ങള്‍ ധാരാളം വേട്ടയാടുന്ന ജില്ലയാണ് പത്തനംതിട്ട. അവയെ ചെറുത്തു നില്‍ക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ദുരന്തനിവാരണത്തില്‍ പത്തനംതിട്ടമാതൃക സൃഷ്ടിക്കണം. ജില്ലയിലെ ഈ തലമുറയില്‍പ്പെട്ട എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കഴിയുന്നതാണ് ഏറ്റവും വലിയ മാറ്റവും വിജയവും. എല്ലാവരും ഇനിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

പട്ടികവര്‍ഗവികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് വയറിംഗ് പൂര്‍ത്തിയാക്കി വൈദ്യുതി എത്തിച്ച മഞ്ഞത്തോട് ആദിവാസി ഊരിലെ വീടുകളില്‍ കളക്ടര്‍ പരിശോധന നടത്തി. പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകളിലെ പ്രൊമോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി കോളനി റോഡ് ശുചീകരണ പ്രവര്‍ത്തനത്തിലും കളക്ടര്‍ പങ്കാളിയായി.
റാന്നി പെരുനാട് വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തംഗം മഞ്ജു പ്രമോദ്, ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്. എസ് സുധീര്‍, റാന്നി ടി.ഇ.ഒ എ. നിസാര്‍, റാന്നി തഹസില്‍ദാര്‍ എം. കെ. അജികുമാര്‍, ഊരുമൂപ്പന്‍ രാജു തങ്കയ്യ, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...