ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട്ടില്‍ റൗണ്ട് എബൗട്ട് നിര്‍മ്മാണം അവസാനഘട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : എം.സി റോഡില്‍ ആഞ്ഞിലിമൂട് ജംഗ്ഷനിലെ വാഹന ഗതാഗതത്തിന് പൂര്‍ണ്ണമായി അപകട സാധ്യത  ഒഴിവാക്കുന്നതിനുള്ള  റൗണ്ട് എബൗട്ട് നിര്‍മ്മാണം അവസാനഘട്ടത്തില്‍. നഗരസഭ അതിര്‍ത്തിക്കു സമീപമുള്ള ആഞ്ഞിലിമൂട് ജംഗ്ഷനില്‍, കൊല്ലകടവ് കോടുകുളഞ്ഞി റോഡ് എം.സി റോഡില്‍ പ്രവേശിക്കുന്ന കേന്ദ്രത്തിലാണ് റൗണ്ട് എബൗട്ട് പൂര്‍ത്തീകരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ റോഡപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയായിരുന്നു. ഒട്ടേറെ ജീവിതങ്ങളും പൊലിഞ്ഞിരുന്നു. ജനപ്രതിനിധികളും നിരവധി സംഘടനകളും നിവേദനം നല്‍കിയെങ്കിലും ഫലം കണ്ടില്ല.

2018 ല്‍ മന്ത്രി സജി ചെറിയാന്‍റെ എംഎല്‍എ ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചിലവഴിച്ച് ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചതോടെയാണ് ഇവിടെ വാഹന അപകടങ്ങള്‍ക്ക് അറുതിയായത്. ചെങ്ങന്നൂര്‍ – അടൂര്‍ സുരക്ഷാ ഇടനാഴിയുടെ ജോലികള്‍ ആരംഭിച്ചപ്പോള്‍ ഇരു റോഡുകളുടെയും സംഗമ സ്ഥാനമായ ആഞ്ഞിലിമൂട്ടില്‍  കൂടുതല്‍ സുരക്ഷയ്ക്കായി റൗണ്ട് എബൗട്ട് നിര്‍മ്മാണം പ്രത്യേക പദ്ധതിയായി മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശിച്ചത്.

മാവേലിക്കരയില്‍ നിന്ന് കൊല്ലകടവ് കോടുകുളഞ്ഞി റോഡിലൂടെ ചെങ്ങന്നൂരിലേക്കും എം.സി റോഡില്‍ ചെങ്ങന്നൂരില്‍ നിന്ന് അടൂരിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഫ്രീ ലൈഫ്റ്റ് സൗകര്യമുണ്ടാകും. എം.സി റോഡിലൂടെ മുളക്കുഴ ഭാഗത്തു നിന്നും ചെങ്ങന്നൂരിലേക്ക് വരുന്ന വാഹനങ്ങളും ചെങ്ങന്നൂരില്‍ നിന്ന് കോടുകുളഞ്ഞി ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും റൗണ്ട് എബൗട്ട് തിരിഞ്ഞു വേണം യാത്ര തുടരുവാന്‍. പ്രൊജക്ട് മാനേജര്‍ ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. 86 ലക്ഷം രൂപ ചിലവു വരുന്ന ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ആഞ്ഞിലിമൂട് ജംഗ്ഷനിലൂടെയുള്ള വാഹന യാത്ര അപകടരഹിതവും സുഗമവുമാകുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...