കോഴിക്കോട്: കേരള ബജറ്റിലെ പല പദ്ധതികളും തീരദേശ മേഖലയേയും മൽസ്യത്തൊഴിലാളികളെയും സാരമായി ബാധിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. കടൽതീരത്ത് തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ഉൾനാടൻ മേഖലയിൽ ജലപാത കനാൽ ഇടനാഴി എന്നീ പദ്ധതികൾ തീരദേശ മേഖലയെ തകർച്ചയിലേക്ക് നയിക്കും. തീരദേശവാസികളെ ഒഴിപ്പിക്കാതെ പദ്ധതി പൂർത്തികരിക്കാനാവില്ല.
കടൽ തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റി 14 മീറ്റർ വീതിയിൽ തീരദേശ ഹൈവേയും ബാക്കി സ്ഥലങ്ങളിൽ മരം വെച്ചു പിടിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമായാൽ മൽസ്യത്തൊഴിലാളികൾക്ക് മൽസ്യബന്ധനത്തിനു പോകാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
മുഖ്യമന്ത്രിയുടെ നോർവേ സന്ദർശനത്തെ തുടർന്ന് നോർവേ മാതൃകയിൽ കടലിൽ കൂട് കൃഷി ചെയ്യാനുള്ള പദ്ധതിയാണ് മറ്റൊരു പ്രഖ്യാപനം. 590 കി.മീറ്റർ ദൈർഘ്യവും 10 ലക്ഷത്തോളം മൽസ്യത്തൊഴിലാളികളും 50000ത്തോളം മൽസ്യബന്ധന യാനങ്ങളുമുള്ള കേരളത്തിൽ ഈ പദ്ധതി അസാധ്യവും മൽസ്യത്തൊഴിലാളികൾക്ക് ദോഷകരവുമാണ്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.