Friday, December 20, 2024 1:45 am

റോയൽ എൻഫീൽഡിനെ പൂട്ടാനെത്തിയ ഹാർലി ഡേവിഡ്‌സൺ എക്സ്440

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ സംഭവിച്ചതെല്ലാം ഏതൊരു ബൈക്ക് പ്രേമിയെയും ആവേശത്തിലാക്കുന്ന കാര്യങ്ങളാണ്. ബജാജും ട്രയംഫും ചേർന്നുള്ള രണ്ട് ബൈക്കുകൾ, ഹീറോയും ഹാർലി ഡേവിഡ്സണും ചേർന്ന് പുറത്തിറക്കിയ ബൈക്ക് എന്നിവയെല്ലാം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഹാർലി ഡേവിസ്ഡൺ എക്സ്440 ഇതിനകം തന്നെ ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികളുടെ ഹൃദയം കവർന്നിരിക്കുന്നു.

ആകർഷകമായ സവിശേഷതകളും മികച്ച ഡിസൈനുമായിട്ടാണ് ഹീറോ മോട്ടോകോർപ്പ്, ഹാർലി ഡേവിഡ്സൺ സഹകരണത്തിൽ നിർമ്മിച്ച പുതിയ ബൈക്ക് പുറത്തിറങ്ങിയിരിക്കുന്നത്. നിലവിൽ ഹാർലിയുടെ നിരയിലെ ഏറ്റവും വില കുറഞ്ഞ മോട്ടോർസൈക്കിളാണിത്. 2.29 ലക്ഷം രൂപ മുതലാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440 എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. മൂന്ന് വേരിയന്റിലാണ് ഈ ബൈക്ക് ലഭ്യമാകുന്നത്. റോയൽ എൻഫീൽഡിന് എതിരാളിയായി എത്തുന്ന ഹാർലി ഡേവിഡ്‌സൺ എക്സ്440യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ നോക്കാം.

ഹാർലി ഡേവിഡ്‌സൺ എക്സ്440യുടെ ഏറ്റവും വില കുറഞ്ഞ ബേസ് വേരിയന്റാണ് ഡെനിം. ഈ വേരിയന്റ് മസ്റ്റാർഡ് ഡെനിം നിറത്തിലാണ് ലഭ്യമാകുന്നത്. ഫ്യൂവൽ ടാങ്കിൽ ഹാർലി ഡേവിഡ്സൺ ബാഡ്ജിങ്ങും ഡെക്കലുകളും നൽകിയിട്ടുണ്ട്. എൽഇഡി ലൈറ്റിങ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഇല്യൂമിനേഷൻ, ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ട്, സ്‌പോക്ക് വീലുകൾ എന്നിവയുമായിട്ടാണ് ഈ വേരിയന്റ് വരുന്നത്. ഇതിന് 2.29 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

ഹാർലി ഡേവിഡ്‌സൺ X440യുടെ മിഡ്-സ്പെക് വേരിയന്റാണ് വിവിഡ്. ഇതിന് ഡെനിം വേരിയന്റിനേക്കാൾ 20,000 രൂപ കൂടുതലാണ്. അധികം പണം മുടക്കിയാൽ അധിക സവിശേഷതകളും ഈ വേരിയന്റിൽ ലഭിക്കും. വിവിഡ് വേരിയന്റിൽ അലോയ് വീലുകളാണ് ഹാർലി ഡേവിഡ്‌സൺ നൽകിയിട്ടുള്ളത്. രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ വേരിയന്റ് ലഭിക്കുന്നത്. മെറ്റാലിക് തിക്ക് റെഡ്, മെറ്റാലിക് ഡാർക്ക് സിൽവർ കളർ ഓപ്ഷനുകളിൽ ഫോൺ ലഭിക്കും. 2.49 ലക്ഷം രൂപയാണ് വിവിഡ് വേരിന്റിന്റെ എക്സ് ഷോറൂം വില.

ഹാർലി ഡേവിഡ്‌സൺ X440 എസ് എന്നത് ടോപ്പ്-സ്പെക്ക് വേരിയന്റാണ്. വിവിഡ് വേരിയന്റിനേക്കാൾ 20,000 രൂപ കൂടുതലാണ് ഈ വേരിയന്റിന്. എസ് ട്രിം മാറ്റ് ബ്ലാക്ക് കളർ സ്കീമിൽ മാത്രമാണ് ലഭ്യമാകുന്നത്. ഈ മോഡലിൽ ഡെക്കലുകൾക്ക് പകരം 3ഡി ടാങ്ക് മെഡാലിയനാണുള്ളത്. കൂടുതൽ പ്രീമിയം ടച്ചിനായി അലോയ് വീലുകളിൽ ഡയമണ്ട് കട്ട് ഫിനിഷും വാഹനത്തിൽ നൽകിയിട്ടുണ്ട്. ബ്രൌൺസ് നിറത്തിലാണ് എൻജിൻ ഭാഗം വരുന്നത്. കണക്റ്റഡ് സാങ്കേതികവിദ്യയും വേരിയന്റിലുണ്ട്. 2.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

ഹാർലി ഡേവിഡ്‌സൺ X440 മോട്ടോർസൈക്കിളിന്റെ എല്ലാ വേരിയന്റുകളിലും ഒരേ എഞ്ചിനാണുള്ളത്. 440 സിസി, എയർ ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിലുള്ളത്. 6,000 ആർപിഎമ്മിൽ 27 ബിഎച്ച്‌പി പവറും 4,000 ആർപിഎമ്മിൽ 38 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഹാർലി ഡേവിഡ്‌സൺ X440 ബൈക്ക് വരുന്നത്. ഹാർലി ഡേവിഡ്‌സൺ X440യുടെ എല്ലാ വേരിയന്റുകളിലും മുൻവശത്ത് 43 എംഎം അപ്പ്-സൈഡ് ഡൌൺ ഡ്യുവൽ കാട്രിഡ്ജ് ഫോർക്കുകളാണുള്ളത്. ബൈക്കിന്റെ പിന്നിൽ, ഗ്യാസ് ഫിൽഡ് ഡ്യൂവൽ ഷോക്ക് അബ്സോർബറുകളാണുള്ളത്. ഇത് പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിക്കായി 7 സ്റ്റെപ്സുമായി വരുന്നു. ബൈക്കിന്റെ മുൻവശത്ത് 320 എംഎം ഡിസ്‌ക്കും പിന്നിൽ 240 എംഎം ഡിസ്‌ക്കുമാണുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേ വാര്‍ഡ് ശിലാസ്ഥാപനം നാളെ (20) ; മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

0
പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ...

നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി

0
പത്തനംതിട്ട: ബസ്സിനടിയിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം...

സാക്ഷ്യപത്രം ഹാജരാക്കണം

0
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍,...

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

0
യുവജന കമ്മീഷന്‍ ഓഫീസില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ഓഫീസ്...