തോൽപ്പിക്കാനാവില്ല മക്കളേ ; 350 സിസിയിൽ എൻഫീൽഡ് ബൈക്കുകളുടെ സർവ്വാധിപത്യം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ ഇപ്പോൾ ഏറ്റവും സജീവമായിട്ടുള്ള സെഗ്മെന്റാണ് 350 സിസി. ഈ വിഭാഗത്തിൽ പുതിയ നിരവധി ബൈക്കുകൾ പുറത്തിറങ്ങുന്നുണ്ട്. സെഗ്മെന്റിൽ വലിയ ആധിപത്യം സ്ഥാപിച്ചിട്ടുള്ള റോയൽ എൻഫീൽഡിന് വെല്ലുവിളിയാകാൻ പോന്ന മോട്ടോർസൈക്കിളുകൾ അടുത്തിടെ ലോഞ്ച് ചെയ്തു. എങ്കിലും അഞ്ച് മോഡലുകളിലൂടെ ഈ സെഗ്മെന്റ് തങ്ങളുടെ കൈയ്യിൽ തന്നെ നിലനിർത്താനാണ് റോയൽ എൻഫീൽഡ് ശ്രമിക്കുന്നത്. റോയൽ എൻഫീൽഡ് 350 സിസി ബൈക്കുകളുടെ ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ വിശദമായി നോക്കാം.

റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നത് ഇന്ത്യയിൽഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡ് മോഡലാണ്. ജൂൺ മാസത്തിലു ഈ മോഡലിന്റെ വിൽപ്പന അതേപടി മുന്നിൽ തന്നെ തുടരുന്നു. രാജ്യത്ത് ക്ലാസിക് 350 മോട്ടോർസൈക്കിളിന്റെ 27,003 യൂണിറ്റുകളാണ് 2023 ജൂൺ മാസത്തിൽ റോയൽ എൻഫീൽഡ് വിൽപ്പന നടത്തിയത്. ഈ വിൽപ്പനയിലൂടെ വാർഷിക അടിസ്ഥാനത്തിൽ 6.2 ശതമാനം വളർച്ച നേടാനും ബ്രാന്റിന് സാധിച്ചിട്ടുണ്ട്.

താരതമ്യേന പുതിയ മോട്ടോർസൈക്കിളാണ് എങ്കിലും റോയൽ എൻഫീൽഡ് ഹണ്ടർ 350 ലോഞ്ച് ചെയ്തത് മുതൽ വലിയ ജനപ്രിതിയാണ് നേടിയിരിക്കുന്നത്. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പെട്ടെന്ന് ട്രാക്ഷൻ നേടിയ ഹണ്ടർ 2023 ജൂണിൽ മികച്ച വിൽപ്പനയാണ് നേടിയത്. ജൂൺ മാസത്തിൽ റോയൽ എൻഫീൽഡ് ഹണ്ടർ 350 മോട്ടോർസൈക്കിളിന്റെ 16,162 യൂണിറ്റുകൾ വിൽപ്പന നടത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ സെഗ്മെന്റ് പരിഗണിക്കുമ്പോൾ ഇത് മികച്ച വിൽപ്പന തന്നെയാണ്.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ന് വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ വിശ്വസ്തരായ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മാസവും മോശമില്ലാത്ത വിൽപ്പന നേടാൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ക്ക് സാധിച്ചിട്ടുണ്ട്. ഇത് ബ്രാന്റിന്റെ ഐക്കണിക് മോട്ടോർസൈക്കിളാണ്. 2023 ജൂണിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോട്ടോർസൈക്കിളിന്റെ 8,019 യൂണിറ്റ് മോട്ടോർസൈക്കിളുകളാണ് വിൽപ്പന നടത്താൻ സാധിച്ചിട്ടുള്ളത്. ഈ ബൈക്കിന്റെ വിൽപ്പന പ്രതിവർഷാടിസ്ഥാനത്തിൽ 36 ശതമാനം വർധിച്ചിട്ടുണ്ട്.2023 ജൂണിൽ റോയൽ എൻഫീൽഡ് ഇന്ത്യയിൽ 4,320 യൂണിറ്റ് ഇലക്‌ട്ര 350 മോട്ടോർസൈക്കിളുകളാണ് വിൽപ്പന നടത്തിയത്.

വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ ജനപ്രിതിയോടെ നില നിൽകുന്ന മോഡലാണ് റോയൽ എൻഫീൽഡ് ഇലക്‌ട്ര 350. ഈ ബൈക്കിന്റെ വാർഷിക വിൽപ്പനയിൽ 1 ശതമാനം മാത്രം ഇടിവുണ്ടായിട്ടുണ്ട്. ഈ കുറവ് മറ്റ് മോഡലുകളുടെ വിൽപ്പനയിലുണ്ടായ വർധനവ് കണക്കിലെടുക്കുമ്പോൾ ഇലക്ട്രയുടെ വിൽപ്പനയിലുണ്ടായ ചെറിയ കുറവ് കാര്യമാക്കേണ്ടതില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...