റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ചു.ഫ്‌ളയിങ് ഫ്‌ളീ C 6 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പരമ്പരാഗത ഡിസൈനില്‍ നിന്ന് മാറി ക്ലാസിക്ക്-ഇലക്ട്രിക് ബൈക്കുകളുടെ സമ്മിശ്രമായ റെട്രോ-ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനാണ് ബൈക്കിന് ഉപയോഗിച്ചിരിക്കുന്നത്. വൃത്താകൃതിയിലുളള ഹെഡ്‌ലൈറ്റും ടെയില്‍ ലാമ്പുകളുമെല്ലാം വണ്ടിക്ക് സവിശേഷമായ ലുക്ക് നല്‍കുന്നു. മറ്റ് ആര്‍.ഇ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി 17 ഇഞ്ച് മെലിഞ്ഞ ടയറുകളാണ് വണ്ടിക്ക് നല്‍കിയിരിക്കുന്നത്. ഫ്‌ളൈയിംഗ് ഫ്‌ളീ C6 ന്റെ പവര്‍ ട്രെയിനിനെക്കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.
ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, മറ്റ് ഇലക്ട്രോണിക് സുരക്ഷാ സഹായങ്ങള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ ബൈക്കിനുണ്ടാകുമെന്നാണ് വിവരം.

പുതിയ ആര്‍.ഇ ബൈക്കുളില്‍ ഉള്ളതിന്‌ സമാനമായ വലിയ ടി.എഫ്.ടി ഡിസ്പ്‌ളേ, വലിയ അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുള്‍ എന്നിവയും വണ്ടിയില്‍ ഉണ്ട്. ഡെയ്‌ലി കമ്മ്യൂട്ടിങ്ങിന് സഹായിക്കുന്ന രീതിയില്‍ താഴ്ന്നിരിക്കുന്ന സീറ്റാണ് നല്‍കിയിരിക്കുന്നത്. ഒരു സീറ്റുള്ള ഡിസൈനാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈന്‍ പ്രകാരം ഫിക്‌സഡ് ബാറ്ററിക്കാണ് സാധ്യത. റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യവും ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക തികവും ഫ്യൂച്ചറിസ്റ്റിക്ക് മോഡേണ്‍ ലുക്കും എല്ലാം സമ്മേളിക്കുന്ന വാഹനമായിരിക്കും ഫ്‌ളൈയിംഗ് ഫ്‌ളീ 6 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കമ്പനി രണ്ട്‌ ഇ.വി ആര്‍ക്കിടെക്ചറുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരെണ്ണം റോയല്‍ എന്‍ഫീല്‍ഡ് കമ്പനി നേരിട്ടും രണ്ടാമത്തേത് സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍ എന്ന യൂറോപ്യന്‍ കമ്പനിയുമായി സഹകരിച്ചുമാണ് വികസിപ്പിക്കുന്നതെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ...

0
അരൂർ: അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച്...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...