Wednesday, June 26, 2024 1:13 pm

20 ലിറ്റര്‍ വെള്ളവുമായി കുതിക്കും ; ഫയര്‍ ബൈക്കായി രൂപമെടുത്ത് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

For full experience, Download our mobile application:
Get it on Google Play

അഗ്നിരക്ഷാസേനയുടെ വലിയ വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍  കഴിയാത്ത ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് തീയണയ്ക്കാന്‍ ഫയര്‍ ബൈക്കുകള്‍ നവി മുംബൈ അഗ്നിശമന സേനയുടെ ഭാഗമായി. റോയല്‍ എന്‍ഫീല്ഡ് ഹിമാലയന്‍ ബൈക്കിനെ രൂപമാറ്റം വരുത്തിയാണ് ഫയര്‍ ബൈക്കുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ 20 ലിറ്റര്‍  ശേഷിയുള്ള അഞ്ചു ബാക്ക് പാക് സ്റ്റൈല് ഫയര്‍ ബൈക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കോര്‍പ്പറേഷനിലെ വാഷി, നെരൂള്, ബേലാപ്പൂര്‍, ഐരോളി, കോപ്പര്‍ഖൈര്‍ണ എന്നീ അഞ്ചു ഫയര്‍സ്റ്റേഷനുകളിലാണ് ഓരോ ബൈക്ക് നല്കിയിരിക്കുന്നത്.

ഇടുങ്ങിയ വഴികളിലൂടെ അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍  കഴിയാത്തതിനാല്‍ പലപ്പോഴും അപകടസ്ഥലത്തേക്ക് സമയത്തിന് എത്താൻ കഴിയാതെ വരുന്നു. ഇത് പരിഹരിക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഫയര്‍ ബൈക്ക് എന്ന ആശയം ഉടലെടുത്തത്. പദ്ധതി വിജയിക്കുകയാണെങ്കില്‍ ഫയര്‍ ബൈക്കുകളുടെ എണ്ണം കൂട്ടുമെന്നും എന്‍.എം.എം.സി. ചീഫ് ഫയര്‍ ഓഫീസര്‍  ശിരീഷ് അരദ് വാദ് പറഞ്ഞു. അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് ഫയര്‍ ബൈക്ക് ഉപയോഗിച്ച് തീയണയ്ക്കുന്നതിലുള്ള പരിശീലനം പൂർത്തിയാക്കിയതായും ചീഫ് ഫയര്‍ ഓഫീസര്‍ അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘കളക്ഷന്‍ പെരുപ്പിച്ച് കാണിക്കരുത്’ : നിര്‍മ്മാതാക്കള്‍ക്ക് താക്കീതുമായി സംഘടന

0
കൊച്ചി: സിനിമയുടെ കളക്ഷന്‍ വിവരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ മലയാള സിനിമയിലെ...

റാന്നി വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണം ; പൗരാവകാശ സംരക്ഷണ...

0
വലിയകാവ് : റാന്നി വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ...

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

അജ്മാനിൽ കെട്ടിടസുരക്ഷാപരിശോധന അടുത്ത മാസം മുതൽ

0
അജ്മാൻ: അടുത്തമാസം ഒന്നുമുതൽ അജ്മാനിൽ കെട്ടിടസുരക്ഷാപരിശോധന ആരംഭിക്കും. ലാൻഡ് ആൻഡ് റിയൽ...