പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ ; അമ്മയുടെ രണ്ടാം ഭർത്താവിനെതിരെയും കേസ്

For full experience, Download our mobile application:
Get it on Google Play

ചവറ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. വർക്കല ഇടവ അംബേദ്കർ കോളനിയിൽ മങ്ങാട് ചരുവിള വീട്ടിൽ പ്രവീൺ (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 27 മുതൽ 17 വയസ്സുകാരിയായ മകളെ കാണാതായതായി അമ്മ ചവറ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ യുവാവിനൊപ്പം പെൺകുട്ടിയെ കഴിഞ്ഞ ദിവസം കടയ്ക്കലിൽ നിന്നു കണ്ടെത്തിയിരുന്നു.

വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. യുവാവിനൊപ്പം പോകുന്നതിനു മുൻപ് അമ്മയുടെ രണ്ടാം ഭർത്താവ് അപമര്യാദയായി പെരുമാറിയതായി പെൺകുട്ടിയുടെ മൊഴിയിൽ കരുനാഗപ്പള്ളി സ്വദേശിയായ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. 2 പേരെയും റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, എസ്ഐ മാരായ എസ്.സുകേഷ്, എ.നൗഫൽ, മദനൻ, എഎസ്ഐ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...