തിരുവനന്തപുരം : ഇന്ധന വില വർധനവിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയെ ചോദ്യം ചെയ്ത നടൻ ജോജുവിനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യപരമായ സമരം ചെയ്യാനുള്ള കോൺഗ്രസിന്റെ അവകാശം ചോദ്യം ചെയ്യാനാകില്ലെന്നും എന്നാൽ അതിനെ ജനാധിപത്യപരമായ രീതിയിൽ ചോദ്യം ചെയ്ത നടനോട് കോൺഗ്രസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു.
ജോജു ജോർജിനെതിരെ അവർ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല. ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവർ ശ്രമിച്ചതെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.