പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ ഉപനഗരമായ കുമ്പഴയിൽ വികസന പദ്ധതികൾ നടപ്പാക്കാനുള്ള നഗരസഭയുടെ മാസ്റ്റർ പ്ലാനിനെതിരെ പരാതികളേറെ. കഴിഞ്ഞ 18 വരെ 258 പരാതികൾ ലഭിച്ചു. കൂടാതെ കുമ്പഴ വികസന സമിതി മാസ് പെറ്റീഷനും നൽകി. വ്യക്തികളുടെയും സംഘടനകളുടെയും പരാതികളിലേറെയും പദ്ധതി നടത്തിപ്പിലുള്ള ആശങ്കകളാണ്. 2022 ഓഗസ്റ്റ് ആറിന് കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്തശേഷമാണ് പൊതുജനാഭിപ്രായം തേടിയതെന്ന പരാതിയും ഇക്കൂട്ടത്തിലുണ്ട്. 2022 ഫെബ്രുവരി 25ലെ നഗരസഭ കൗൺസിൽ പ്രമേയമാണ് ഗസറ്റ് വിജ്ഞാപനത്തിന് ആധാരം.
നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന കുമ്പഴ ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിസര പ്രദേശങ്ങളുടെ വികസനം ലക്ഷ്യമാക്കിയുമാണ് കുമ്പഴ മാസ്റ്റർ പ്ളാൻ തയാറാക്കിയത്. കുമ്പഴ ജംഗ്ഷനിലൂടെ കടന്നുപോകുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് വീതി കൂട്ടണമെന്ന് മാസ്റ്റർ പ്ളാനിൽ നിർദേശമുണ്ട്. ഇതനുസരിച്ച് കുമ്പഴ എം.ഡി.എൽ.പി സ്കൂൾ മുതൽ പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ വീതി 30 മീറ്ററായി ഉയർത്തണം. 15 മീറ്റർ വീതിയുള്ള റോഡ് വികസനത്തിനായി ഇരുവശങ്ങളിലും സ്ഥലം ഏറ്റെടുക്കണം. ഇവിടെയുള്ള മത്സ്യമാർക്കറ്റിന്റെ വിപുലീകരണത്തിനും സ്ഥലം ഏറ്റെടുക്കേണ്ടിവരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033