പാലക്കാട്: ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാവകുപ്പ്. ഇന്നും തുടര്‍ന്നേക്കും. മേയ് രണ്ടുവരെ ജില്ലയില്‍ ചൂടുകൂടി നില്‍ക്കാനാണ് സാധ്യത. കേരളത്തില്‍ എവിടെയെങ്കിലും തുടര്‍ച്ചയായി മൂന്നുദിവസം ഉഷ്ണതരംഗം അനുഭവപ്പെടുന്നത് ഇതാദ്യമായാണ്. പാലക്കാട്ട് ഞായറാഴ്ച രേഖപ്പെടുത്തിയത് 41.6 ഡിഗ്രിയാണ്. ഇത് ശരാശരിയില്‍നിന്ന് 5.3 ഡിഗ്രി കൂടുതലാണ്. ശനിയാഴ്ച 41.8 ഡിഗ്രിയും ശരാശരിയില്‍നിന്നുള്ള മാറ്റം 5.5 ഡിഗ്രിയുമായിരുന്നു. ഉഷ്ണതരംഗത്തിന് സാധ്യതയുള്ള കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ചൂട് വീണ്ടും കൂടി. കൊല്ലം ജില്ലയില്‍ പുനലൂരില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് 38.6 ഡിഗ്രിയാണ്. ശനിയാഴ്ച 38.2 ഡിഗ്രിയായിരുന്നു. തൃശ്ശൂരിലെ വെള്ളാനിക്കരയില്‍ താപനില 38.2 ഡിഗ്രിയില്‍ നിന്ന് 39.2 ഡിഗ്രിയായി. ശരാശരിയില്‍നിന്ന് 4.9 ഡിഗ്രിയാണ് കൂടിയത്. ഈ ജില്ലകളില്‍ ചൂട് 40 ഡിഗ്രിവരെ ഉയരുമെന്നാണ് പ്രവചനം. ഇവിടങ്ങളില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.