20 ലിറ്റര്‍ വെള്ളവുമായി കുതിക്കും ; ഫയര്‍ ബൈക്കായി രൂപമെടുത്ത് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

For full experience, Download our mobile application:
Get it on Google Play

അഗ്നിരക്ഷാസേനയുടെ വലിയ വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍  കഴിയാത്ത ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് തീയണയ്ക്കാന്‍ ഫയര്‍ ബൈക്കുകള്‍ നവി മുംബൈ അഗ്നിശമന സേനയുടെ ഭാഗമായി. റോയല്‍ എന്‍ഫീല്ഡ് ഹിമാലയന്‍ ബൈക്കിനെ രൂപമാറ്റം വരുത്തിയാണ് ഫയര്‍ ബൈക്കുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ 20 ലിറ്റര്‍  ശേഷിയുള്ള അഞ്ചു ബാക്ക് പാക് സ്റ്റൈല് ഫയര്‍ ബൈക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കോര്‍പ്പറേഷനിലെ വാഷി, നെരൂള്, ബേലാപ്പൂര്‍, ഐരോളി, കോപ്പര്‍ഖൈര്‍ണ എന്നീ അഞ്ചു ഫയര്‍സ്റ്റേഷനുകളിലാണ് ഓരോ ബൈക്ക് നല്കിയിരിക്കുന്നത്.

ഇടുങ്ങിയ വഴികളിലൂടെ അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍  കഴിയാത്തതിനാല്‍ പലപ്പോഴും അപകടസ്ഥലത്തേക്ക് സമയത്തിന് എത്താൻ കഴിയാതെ വരുന്നു. ഇത് പരിഹരിക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഫയര്‍ ബൈക്ക് എന്ന ആശയം ഉടലെടുത്തത്. പദ്ധതി വിജയിക്കുകയാണെങ്കില്‍ ഫയര്‍ ബൈക്കുകളുടെ എണ്ണം കൂട്ടുമെന്നും എന്‍.എം.എം.സി. ചീഫ് ഫയര്‍ ഓഫീസര്‍  ശിരീഷ് അരദ് വാദ് പറഞ്ഞു. അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് ഫയര്‍ ബൈക്ക് ഉപയോഗിച്ച് തീയണയ്ക്കുന്നതിലുള്ള പരിശീലനം പൂർത്തിയാക്കിയതായും ചീഫ് ഫയര്‍ ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...