Sunday, May 5, 2024 10:49 pm

റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ബൈക്കിൽ പുതിയ ഫീച്ചർ, വില കൂടും

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ കരുത്തരായ റോയൽ എൻഫീൽഡ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ബൈക്കുകളിൽ കൊണ്ടുവരുന്നുണ്ട്. എതിരാളികളുടെ പുതിയ മോട്ടോർസൈക്കിളുകളോട് മത്സരിക്കാൻ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം ആകർഷകമായ ഫീച്ചറുകളും കമ്പനി നൽകുന്നുണ്ട്. റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 (Royal Enfield Super Meteor 650) മോട്ടോർസൈക്കിളിലാണ് ഇപ്പോൾ കമ്പനി പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ‘വിംഗ്മാൻ’ എന്ന പുതിയ കണക്റ്റഡ് വെഹിക്കിൾ സൊല്യൂഷനാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫീച്ചർ ആദ്യമായി ലഭിക്കുന്നത് സൂപ്പർ മീറ്റിയോർ 650 ക്രൂയിസർ മോട്ടോർ സൈക്കിളിലാണ്. ഭാവിയിൽ പുറത്തിറക്കുന്ന മോഡലുകളിൽ ഈ ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി നൽകാനും റോയൽ എൻഫീൽഡിന് പദ്ധതികളുണ്ട്. വളരെ ഉപകാരമുള്ള സൗകര്യങ്ങളാണ് പുതിയ വിംഗ്മാൻ ഫീച്ചറിലൂടെ കമ്പനി നൽകുന്നത്. ഈ ഫീച്ചർ ഉൾപ്പെടുത്തിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 മോഡലിന് കൂടുതൽ പണം മുടക്കേണ്ടി വരും.

ടെലിമാറ്റിക്‌സ് ഹാർഡ്‌വെയർ സപ്പോർട്ടുള്ള ആർഇ ആപ്പിലൂടെ പ്രവർത്തിക്കുന്ന കണക്‌റ്റഡ് വെഹിക്കിൾ സൊല്യൂഷനാണ് വിംഗ്‌മാൻ. ഇത് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ സപ്പോർട്ട് ചെയ്യുന്നു. ഫ്യൂവൽ സ്റ്റാറ്റസ്, ബാറ്ററി സ്റ്റാറ്റസ്, സർവ്വീസ് അലേർട്ടുകൾ എന്നിവ ഉൾപ്പെടെ മോട്ടോർസൈക്കിളിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ലൈവ് വിവരങ്ങൾ പുതിയ ഫീച്ചറിലൂടെ ലഭ്യമാകും. എഞ്ചിൻ ഓൺ/ഓഫ് അലേർട്ടുകളും ജിപിഎസ് എനേബിൾഡ് ലൊക്കേഷൻ ട്രാക്കിങ്ങും മറ്റ് സവിശേഷതകളും പുതിയ വിംഗ്മാൻ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇത് ദൈനംദിന റൈഡുകൾ, റൈഡിംഗ് പാറ്റേണുകൾ, യാത്രാ വിവരങ്ങൾ, പെട്ടെന്നുള്ള ബ്രേക്കിങ്ങിനും ആക്സിലറേഷനുമുള്ള നോട്ടിഫിക്കേഷനുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും നൽകും.

ലൈവ് മാർഗ്ഗനിർദ്ദേശങ്ങളും വെഹിക്കിൾ അലേർട്ടുകളും ഉപയോഗിക്കുന്നതിലൂടെ റോയൽ എൻഫീൽഡ് ഗ്രിഡ് സപ്പോർട്ടും പുതിയ ഫീച്ചർ നൽകുന്നുണ്ട്. ഇതിലൂടെ സർവ്വീസ് സപ്പോർട്ടും റോഡ്സൈഡ് അസിസ്റ്റൻസും സുഗമമായി ലഭ്യമാകും. ഒരു സാങ്കേതിക പ്രശ്‌നം മുൻകൂട്ടി കണ്ടാൽ ഒരു ഡെഡിക്കേറ്റഡ് കസ്റ്റമർ സപ്പോർട്ട് ടീം റൈഡർമാരുടെ അടുത്ത് എത്തിച്ചേരുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെവിടെയും സഹായത്തിനായി ആപ്പിലെ ഒരു ബട്ടണിൽ ഒരു ക്ലിക്ക് ചെയ്തുകൊണ്ട് റൈഡർമാർക്ക് ഗ്രിഡ് സപ്പോർട്ടുമായി ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം : നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട....

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...

പരസ്യ മദ്യപാനം തടഞ്ഞു ; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന്...

5,000 രൂപ വരെ റിവാർഡ് സ്വന്തമാക്കാം, കൂടെ ക്യാഷ് ബാക്ക് അവസരങ്ങള്‍ ; വേഗമാകട്ടെ,...

0
കൊച്ചി: ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ. മികച്ച ഡീലുകളും ഓഫറുകളും സ്വന്തമാക്കാനുള്ള...