തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും ഉൾപ്പെടുത്തിയില്ല ; മെട്രോ അധികൃതർക്കെതിരെ രാജകുടുംബം

For full experience, Download our mobile application:
Get it on Google Play

കൊച്ചി  :  കൊച്ചിയിലെ വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും ഒഴിവാക്കിയതിനെതിരെ പരാതിയുമായി തൃപ്പുണിത്തുറ രാജകുടുംബം രംഗത്ത്. തൃപ്പുണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും ക്ഷണിച്ച മെട്രോ അധികൃതര്‍ പിന്നീട് ഇക്കാര്യം പരിഗണിക്കാതെ കബളിപ്പിച്ചെന്നാണ് കോവിലകത്തിന്‍റെ പരാതി.

വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രങ്ങളും മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചെറു വിവരണവുമാണ് വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ളത്.ഇതിനെതിരെ ബി ജെ പി, ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലുമാണ്.ഈ വിവാദത്തിനിടയിലാണ് മെട്രോ സ്റ്റേഷനില്‍ സ്ഥാപിക്കേണ്ടത് തൃപ്പുണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമാണെന്ന ആവശ്യവുമായി രാജകുടുംബം രംഗത്ത് എത്തിയിട്ടുള്ളത്.

ആദ്യം തീരുമാനിച്ചതു പോലെ തൃപ്പുണിത്തുറയുമായി ബന്ധപെട്ട ചിത്രങ്ങളും വിവരണവുമാണ് സ്ഥാപിച്ചിരുന്നെങ്കില്‍ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും രാജകുടുംബം പറഞ്ഞു. ഇനി ആവശ്യപെട്ടാലും കൈവശമുള്ള ചിത്രങ്ങളും വിവരണങ്ങളും മെട്രോ അധികൃതര്‍ക്ക് നല്‍കുന്നതിന് സമ്മതമാണെന്നും രാജകുടുംബം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...