ആറന്മുള മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 4.09 കോടി രൂപയുടെ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ നിര്‍മാണത്തിന് 4.09 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട നഗരസഭയിലെ കുമ്പഴ കോന്നി – വെട്ടൂര്‍ റോഡ് – 99 ലക്ഷം രൂപ, ഇലന്തൂര്‍ പഞ്ചായത്തില്‍ വരുന്ന ഇലന്തൂര്‍ – ഇടപ്പരിയാരം – മുക്കോട് റോഡ് – 69.58 ലക്ഷം രൂപ, ചെമ്പകത്തില്‍ പടി മലയിരിക്കും മുരുപ്പ് റോഡ് – 30 ലക്ഷം, കോയിപ്രം പഞ്ചായത്തിലെ താഴുമ്പാല്‍ പടി – പാലംമ്പറമ്പില്‍ പടി – പൂവത്തൂര്‍ ജംഗ്ഷന്‍ – മാവേലി വടക്കേതില്‍ ലിങ്ക് റോഡ് – 48.07 ലക്ഷം രൂപ, കുളനട പഞ്ചായത്തില്‍ വരുന്ന ഉളനാട് – പോസ്റ്റ് ഓഫീസ് പടി – പാണില്‍ റോഡ് – 79.90 ലക്ഷം, ചിറവരമ്പ് കുളിഞ്ചിറ റോഡ് – 40 ലക്ഷം പാണ്ടിശ്ശേരിപ്പടി – എബനേസര്‍ മാര്‍ത്തോമ്മ ചര്‍ച്ച് റോഡ് – 19.16 ലക്ഷം.

കുളനട ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ 10 മീറ്റര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തി – 24 ലക്ഷം എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്. പൊതുമരാമത്ത് റോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കാണ് പ്രവൃത്തിയുടെ നിര്‍വഹണ ചുമതല. സാങ്കേതിക നടപടി ക്രമം പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണം ആരംഭിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...