രാജ്യത്ത് ഏക സിവിൽ കോഡിനായി രംഗത്ത് എത്തി സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവിൽ കോഡിനായി രംഗത്ത് എത്തി സുപ്രിംകോടതി. മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി മുന്നോട്ടുവെച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന് വാദത്തിനിടെ ബെഞ്ച് ചോദിച്ചു.

വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത് നിയമനിർമ്മാണ സഭയുടെ വിവേകത്തിന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും ഏക സിവിൽ കോഡിനായി സഭയ്ക്ക് ഒരു നിയമം കൊണ്ടുവരാൻ സാധിക്കുമെന്നും ജസ്റ്റിസ് ബാഗ്ച്ചി പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ഈ കോടതി ഇതിനകം ശിപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ബാഗ്ചിയുടെ അഭിപ്രായത്തെ പിന്തുണച്ച ചീഫ് ജസ്റ്റിസ്, ഏക സിവിൽ കോഡാണ് ഇതിനുള്ള ഉത്തരമെന്നും വ്യക്തമാക്കി. വ്യക്തിനിയമങ്ങളെ ഭരണഘടനാപരമായ പരിശോധനകൾക്ക് വിധേയമാക്കാൻ കഴിയില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ‘നരസു അപ്പ മാലി’ വിധിന്യായത്തെയും ജസ്റ്റിസ് ബാഗ്ചി പരാമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...