സ്വകാര്യ വ്യക്തിയുടെ തേക്ക് മരം സംരക്ഷിച്ച് കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ ഓട നിര്‍മ്മാണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയും തേക്ക് മരവും നഷ്ടപ്പെടാതെ ഇടുങ്ങിയ രീതിയില്‍ ഓട നിര്‍മ്മിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. മഞ്ഞക്കടമ്പ് തടിമില്ലിന് എതിര്‍വശത്തായാണ് ഇത്തരത്തില്‍ ഓട നിര്‍മ്മിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തേക്ക് മരത്തിന്റെ ചുവട്ടിലെ വേരുകള്‍ പോലും നഷ്ടപ്പെടാതെ നിര്‍മ്മിച്ച ഓടയിലൂടെ വെള്ളം പോലും ഒഴുകാന്‍ കഴിയില്ല. തേക്ക് നില്‍ക്കുന്ന ഭാഗം വരെ ഓട സാധാരണ രീതിയില്‍ നിര്‍മ്മിച്ച ശേഷം തേക്കിന്റെ ചുവട് ഭാഗത്ത് ഇടുങ്ങിയ രീതിയില്‍ ആണ് ഓട പണിതിരിക്കുന്നത്.

മഴക്കാലത്ത് വലിയ രീതിയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന ഈ ഭാഗത്ത് ഓട ഇടുങ്ങിയ രീതിയില്‍ നിര്‍മ്മിച്ചത് റോഡ്‌ തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. ആരെ സഹായിക്കാനാണ് കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡില്‍ പൊതുമരാമത്ത് വകുപ്പ് ഇത്തരത്തില്‍ ഒരു കൃത്രിമത്വം കാട്ടിയത് എന്നതാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യം. കോന്നി മെഡിക്കല്‍ കോളേജ് റോഡ്‌ പോലെ പ്രാധാന്യമര്‍ഹിക്കുന്ന റോഡില്‍ സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം ആണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...

ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഒന്നിക്കണം ; ആഹ്വാനവുമായി ഇറാൻ പരമോന്നത നേതാവ്

0
ടെഹ്‌റാൻ : പശ്ചിമേഷ്യൻ യുദ്ധം ആറു മാസം പിന്നിടുമ്പോൾ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....