സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വീഡിയോ എഡിറ്റിംഗ് : പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2025 ജൂണ്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. വി ആകാശ് ഒന്നാം റാങ്കിനും പി വി കൃതിക് രണ്ടാം റാങ്കിനും അര്‍ഹരായി. കായംകുളം ചേരാവള്ളി അമല്‍ ഭവനം വീട്ടില്‍ എം വേണുകുമാറിന്റേയും ജെ അമ്പിളിയുടേയും മകനാണ് ആകാശ്. രണ്ടാം റാങ്കിന് അര്‍ഹനായ കൃതിക് പി.വി പാലക്കാട് പൂതൂര്‍ പണ്ടത്ത് വീട്ടില്‍ വേണുഗോപാലിന്റേയും ശ്രീവിദ്യയുടേയും മകനാണ്. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ kma.ac.in ല്‍ ലഭിക്കും.

പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ വാഹനം ഓടിക്കുന്നതിന് നിലവിലെ ഒരു ഒഴിവിലേക്ക് ഡ്രൈവറെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സെക്രട്ടറി, പ്രമാടം ഗ്രാമപഞ്ചായത്ത്, ളാക്കൂര്‍, മല്ലശ്ശേരി പി ഒ, പത്തനംതിട്ട എന്ന പേരില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 21 വൈകിട്ട് നാല്. pramadompanchayat.lsgkerala.gov.in വെബ്‌സൈറ്റില്‍ നിന്നോ പ്രവൃത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഫോണ്‍  0468 -2242215, 0468 -2240175.

പന്തളം ഐടിഐയില്‍ സീറ്റ് ഒഴിവ്
പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ പ്ലമ്പര്‍ (എന്‍.സി.വി.റ്റി ) ഒരു വര്‍ഷ കാലയളവുള്ള ട്രേഡില്‍ പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്, പ്രവേശനം ആഗ്രഹിക്കുന്നവര്‍ എസ്. എസ്. എല്‍. സി, ടി. സി ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖ സഹിതം പന്തളം, ചേരിക്കല്‍ ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ 9446444042.

ബി. ടെക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 11 ന്
അടൂര്‍ ഐ. എച്ച്. ആര്‍. ഡി എഞ്ചിനീയറിംഗ് കോളജില്‍ ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ഡേറ്റ സയന്‍സ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 11ന് രാവിലെ 11 മുതല്‍. കീം 2026 പ്രോസ്‌പെക്ടസ്സ് അനുസരിച്ചുള്ള യോഗ്യത വേണം. കീം റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് 9447604258, 9496856303, 8547005100, 9497229523, 9447602016.

ഹാന്‍വീവ് ‘ഓണോത്സവം’
സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണം റിബേറ്റ് വസ്ത്രമേള, ഓണോത്സവം 2026 ന് തിരുവല്ല സ്വകാര്യ ബസ്സ് സ്റ്റാന്‍ഡിന് എതിര്‍ വശത്തുള്ള ഹാന്‍വീവ് ഷോറൂമില്‍ തുടക്കം. 20 ശതമാനം സര്‍ക്കാര്‍ റിബേറ്റുണ്ട്. സര്‍ക്കാര്‍, അനുബന്ധ ജീവനക്കാര്‍ക്ക് തുണിത്തരങ്ങള്‍ തവണ വ്യവസ്ഥയില്‍ ലഭിക്കും. യു പി. ഐ. പേയ്‌മെന്റുകള്‍ക്ക് 10 ശതമാനം അധിക വിലക്കുറവും മേളയിലുണ്ട്. തിരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. ഞായറാഴ്ച്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും ഷോറും തുറന്ന് പ്രവര്‍ത്തിക്കും. റിബേറ്റ് ആനുകൂല്യം ഓഗസ്റ്റ് 25 വരെ ലഭിക്കും.

കലാകായിക മികവിന് പുരസ്‌കാരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024-2025 അധ്യയന വര്‍ഷത്തിലെ സംസ്ഥാന – ദേശീയതലത്തില്‍ കലാകായിക അക്കാദമിക് രംഗത്തെ മികവിന് സ്‌പെഷ്യല്‍ റീവാര്‍ഡ് നല്‍കുന്നു. 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി സെപ്റ്റംബര്‍ അഞ്ച്. ഫോണ്‍ 0468 2320158.

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍
കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ പി ജി ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഓഗ്മെന്റ് റിയാലിറ്റി വിര്‍ച്ചുവല്‍ റിയാലിറ്റി മിക്‌സഡ് റിയാലിറ്റി, ഡാറ്റാ സയന്‍സ് ആന്റ് എ ഐ , ഡാറ്റാ അനാലിസിസ് ആന്റ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ ഐ കോഴ്‌സുകളിലേക്ക് പ്രവേശനം. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കാം. യോഗ്യത പ്ലസ് ടു. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുമായി കോട്ടയം സെന്ററില്‍ എത്തണം. വിവരങ്ങള്‍ക്ക് 6282841772, 8590118698.

ഗതാഗത നിയന്ത്രണം
കോന്നി, ചപ്പാത്തുപടി – ജോളി ജംഗ്ഷന്‍ റോഡില്‍ ജോളി ജംഗ്ഷനില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 11 മുതല്‍ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ ‘ഞക്കുകാവ് – വെള്ളപ്പാറ’ റോഡ് വഴി പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 15. യോഗ്യത പ്ലസ്ടു അഥവാ തത്തുല്യം. വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ., തിരുവനന്തപുരം-33. ഫോണ്‍  9846033001, 0471 2570471.

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 17. 12-ാം ക്ലാസ്സ് ആണ് യോഗ്യത. കോഴ്സ് കാലാവധി ഒരു വര്‍ഷം. കാലാവധി. സ്വയംപഠന സാമഗ്രികള്‍. സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ ലഭിക്കും. ഫോണ്‍  0471 2570471, 9846033009.

ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു താല്‍കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. ഓഗസ്റ്റ് 13 രാവിലെ 11.00 ന് നടക്കുന്ന അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം ആണ് യോഗ്യത.

ജില്ല ആസൂത്രണസമിതി യോഗം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനായി ജില്ല ആസൂത്രണ സമിതിയുടെ യോഗം ഓഗസ്റ്റ് 14 വൈകിട്ട് മൂന്നിന് ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി: ഓഗസ്റ്റ് 13നകം അപേക്ഷിക്കണം
പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഐ.ടി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതിയിലേക്ക് വിദ്യാലയങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് ) വികസിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിത പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എയ്ഡഡ്, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ വിഭാഗത്തോടൊപ്പമുള്ള എല്‍.പി, യു.പി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും പ്രയോജനം ലഭിക്കും. കളികളിലൂടെയുള്ള പഠനം, സര്‍ഗാത്മകത, സ്വയംപഠനം, ഡിജിറ്റല്‍ സാക്ഷരത എന്നിവ വളര്‍ത്തുന്നതിനൊപ്പം ‘കളിപ്പെട്ടി’, ‘ഇ@വിദ്യ’ എന്നീ ഐ.സി.ടി പാഠപുസ്തകങ്ങള്‍ മറ്റ് വിഷയങ്ങളുടെ പഠനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താനും പദ്ധതി സഹായിക്കും. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളില്‍ ഡിജിറ്റല്‍ പഠന ഇടം സജ്ജമാക്കാനും ഹെഡ്‌ഫോണ്‍, സ്പീക്കര്‍, മൗസ് എന്നിവ സഹിതം കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കാനും സന്നദ്ധതയുള്ള സ്‌കൂളുകള്‍ക്കാണ് അവസരം. സ്‌കൂള്‍ പ്രവൃത്തി സമയം മുഴുവനും കുട്ടികള്‍ക്കായി ‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പ്രവര്‍ത്തിക്കും. താല്‍പര്യമുള്ള സ്‌കൂളുകള്‍ ഓഗസ്റ്റ് 13നകം കൈറ്റ് ജില്ല ഓഫീസില്‍ ഇ-മെയില്‍ മുഖേന അപേക്ഷ നല്‍കണമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സര്‍ക്കുലറും പദ്ധതി മാര്‍ഗരേഖയും www.kite.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനി ഹാർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

0
മലപ്പുറം: പൊന്നാനി ഹാർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ,...

ഓണക്കാലത്ത് റേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ല

0
തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന്...

എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം

0
തിരുവനന്തപുരം: എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം....

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

0
കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി...