എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം. സ്റ്റേറ്റ് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഫണ്ട്‌ തട്ടിപ്പ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലന്ന് മുരളീധരപക്ഷം. തട്ടിപ്പ് നടത്തിയവരെ നിയമിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നും നേതൃത്വത്തിന് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സുരേഷിനെ മാറ്റിയേ തീരൂവെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. സോമനെതിരെയും രൂക്ഷ വിമർശനമുയർന്നു. വട്ടിയൂർകാവ് മണ്ഡലത്തിലെ ക്രമക്കേടിനെതിരെ ശ്രീലേഖ ഔദ്യോഗികമായി പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. മണ്ഡലം ചുമതല വഹിച്ച സോമനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും പാർട്ടി സംരക്ഷിക്കുന്നത് ലജ്ജാകരമാണ്.

കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പാർട്ടിയുടെ വിശ്വാസ്യത ഇല്ലാതാവുമെന്ന് ബി. ഗോപാലകൃഷ്ണൻ വിമർശിച്ചു. തൃശൂർ ഓഫീസിൽ നിന്നും കോടികൾ മാറ്റിയത് എങ്ങോട്ടെന്ന് അറിയണമെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. അതേസമയം ഇത്തവണ പാർട്ടി തങ്ങളെ പ്രതിരോധിച്ചില്ലെന്നും രാഷ്ട്രീയ എതിരാളികൾക്ക് എറിഞ്ഞു കൊടുത്തെന്നും വൈസ് പ്രസിഡൻ്റ് കെ. സോമൻ പരിഭവം പ്രകടിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആരോപണം ഉണ്ടായപ്പോൾ ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ എല്ലാവരും രംഗത്തിറങ്ങിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. സോമന് മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ തന്നെ രംഗത്തെത്തി. ഇത്തവണ നിങ്ങൾ എല്ലാം കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കി എന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...