‘7 ലക്ഷം നൽകിയാൽ 21 ലക്ഷം തിരികെ’ ; പിന്നിൽ തമിഴ്നാട് സ്വദേശികൾ – നോട്ടിരട്ടിപ്പ് തട്ടിപ്പിങ്ങനെ….

For full experience, Download our mobile application:
Get it on Google Play

അ‍ഞ്ചൽ : നോട്ടിരട്ടിപ്പിച്ചു നൽകാമെന്നു പ്രലോഭിപ്പിച്ചു തട്ടിപ്പു നടത്തിയതിനു പിടിയിലായ തമിഴ്നാട് സ്വദേശികൾ ഒട്ടേറെ ആളുകളെ കബളിപ്പിച്ചു പണം കൈക്കലാക്കിയെന്നു സൂചന. പണം നഷ്ടമായവർ പരാതി നൽ‍കാത്തതു പോലീസ് അന്വേഷണം വഴിമുട്ടിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ച വിരുതുനഗർ സ്വദേശി വീരപുത്രൻ (30) ഗാന്ധിനഗർ സ്വദേശി സിറാജുദ്ദീൻ (40) , മധുര നോർത്ത് കരിപ്പാളയം മണികണ്ഠൻ ( 32) എന്നിവരെ കോടതിയിൽ ഹാജരാക്കി.

അഞ്ചൽ മിഷൻ ആശുപത്രിക്കു സമീപം താമസിക്കുന്ന അഗസ്ത്യക്കോട് സ്വദേശി സുൽഫിയാണു പരാതിക്കാരൻ. ഏഴുലക്ഷം രൂപ നൽകിയാൽ 21 ലക്ഷം തിരികെ നൽകുമെന്നു പ്രലോഭിപ്പിച്ചാണു പ്രതികൾ പാരാതിക്കാരനിൽ നിന്ന് പണം വാങ്ങിയതെന്നു പോലീസ് പറയുന്നു. പരാതിക്കാരന്റെയും ചില സുഹൃത്തുക്കളുടെയും പക്കൽ നിന്ന് പണം വാങ്ങിയ ശേഷം ഒറ്റ നോട്ടത്തിൽ നോട്ടുകൾ എന്നു തോന്നുന്ന കടലാസ് കെട്ടുകൾ നൽകി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സുൽഫിയും സുഹൃത്തുക്കളും പിന്തുടർന്നു തടയുകയായിരുന്നു. അഞ്ചൽ – ആയൂർ റോഡിലെ കൈപ്പള്ളിമുക്കിനു സമീപം ഏറ്റുമുട്ടിയ ഇവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെടാതെ സൂക്ഷിക്കണമെന്നു പോലീസ് നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...