750 കോടി രൂപ ലാഭത്തിലുള്ള കെ.എസ്.ഇ.ബി വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചത് ധൂര്‍ത്ത് മറച്ച് വെയ്ക്കാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2021-22 വര്‍ഷത്തില്‍ 750 കോടി രൂപ ലാഭത്തിലുള്ള കെ.എസ്.ഇ.ബി ഇന്ധന സെസ്സിന്‍റെ പേരില്‍ കേവലം 87 കോടി രൂപയ്ക്ക് വേണ്ടി വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചത് ഇടത് ഗവണ്‍മെന്‍റിന്‍റെ ധൂര്‍ത്ത് മറച്ച് വെയ്ക്കാനാണെന്നും ഇത് അംഗീകരിക്കില്ലായെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതിഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരള   ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ (ഐ.എന്‍.റ്റി.യു.സി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വൈദ്യുതി ബോര്‍ഡ് ലാഭത്തിലായപ്പോള്‍ വൈദ്യാതി ചാര്‍ജ്ജ് കുറച്ച പാരമ്പര്യമാണ് ആര്യാടന്‍ മുഹമ്മദിന്‍റെ കാലത്ത് യു.ഡി.എഫ് ഗവണ്‍മെന്‍റ് സ്വീകരിച്ചത്.  ലാഭത്തിലായ കെ.എസ്.ഇ.ബി എങ്ങനെ 14000 കോടി കടത്തിലായെന്ന് ഇടത് ഗവണ്‍മെന്‍റ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കാലത്താണ്. അത് ലാഭത്തിലാക്കിയത് ഇന്ദിരാഗാന്ധിയാണ്. ആ സാഹചര്യം അപ്പാടെ ഇല്ലാതാക്കി പൊതുമേഖല മുഴുവന്‍ വിറ്റുതുലയ്ക്കുന്ന നടപടികളാണ് നരേന്ദ്രമോദിയും പിണറായി വിജയനും സ്വകരിച്ചിരിക്കുന്നതെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ജ്യോതികുമാറിന്‍റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ അഡ്വ. സിബികുട്ടി ഫ്രാന്‍സിസ്,  ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.എസ് വിനോദ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റ് റനീസ് മുഹമ്മദ്, കെ.ഇ.ഇ.സി ഭാരവാഹികളായ സജീവ് സി.എസ്, ജയകുമാര്‍, സി.എസ് യമുന, സി.കെ ലാലു, ജിജി മാത്യു, അബ്ദുള്‍ ലത്തീഫ്, ചേതന്‍ എന്നിവര്‍ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...